ബോളിവുഡ് താരം മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ബോളിവുഡ് താരം മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

ബോളിവുഡ് താരം മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിൽ അഴുകിയ നിലയിൽ ശനിയാഴ്ച്ചയാണ് മൃതദേഹം കണ്ടെടുത്തത്. മുംബൈയിലെ അന്ധേരിയിൽ യാരി റോഡിലായിരുന്നു മഹോഷ് താമസിച്ചിരുന്നത്. ഭാര്യ മോസ്കോയിലായിരുന്നതിനാൽ നടൻ തനിച്ചു കഴിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തൊണ്ണൂറുകളിലെ ബോളിവുഡ് ചിത്രങ്ങളിൽ സ്ഥിരം വില്ലൻ സാന്നിധ്യമായിരുന്നു മഹേഷ് ആനന്ദ്. ഷെഹൻഷാ, മജ്ബൂർ, കൂലി നമ്പർ വൺ, കുരുക്ഷേത്ര, സ്വർഗ്, വിജേത, തൂഫാൻ, ക്രാന്തിവീർ, അകയ്ലാ, ഗദ്ദാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത അഭിമന്യുവിലും തമിഴിൽ രജനീകാന്ത് ചിത്രം വീരയിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം. Content Highlights : Mahesh Anand passes away, Abhimanyu , Veera, Coolie no 1


from mathrubhumi.latestnews.rssfeed http://bit.ly/2DsBl0Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages