കുംഭമാസപൂജയ്ക്ക് നടതുറക്കുമ്പോഴും യുവതികൾ എത്തിയേക്കും; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

കുംഭമാസപൂജയ്ക്ക് നടതുറക്കുമ്പോഴും യുവതികൾ എത്തിയേക്കും; സുരക്ഷയ്ക്ക് 3000 പോലീസുകാര്‍

തിരുവനന്തപുരം: കുംഭമാസപൂജകൾക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളിൽ യുവതികൾ സന്ദർശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്സ്. ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളെടുക്കാൻ പോലീസ് തീരുമാനിച്ചു. 3000 പോലീസുകാരെ സുരക്ഷാചുമതലകൾക്കായി നിയോഗിക്കും. സന്നിധാനത്ത് പോലീസ് ആസ്ഥാനം സ്പെഷ്യൽ സെൽ എസ്.പി. വി. അജിത്തും ഡിവൈ.എസ്.പി.മാരായ പ്രതാപൻ, പ്രദീപ്കുമാർ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്പയിൽ ടെലി കമ്യൂണിക്കേഷൻ എസ്.പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്.പിമാരായ ഹരികൃഷ്ണൻ, വി. സുരേഷ് കുമാർ എന്നിവരും നിലയ്ക്കലിൽ കൊല്ലം കമ്മിഷണർ പി. മധു, ഡിവൈ.എസ്.പിമാരായ സജീവൻ, ജവഹർ ജനാർദ് എന്നിവരും മേൽനോട്ടംവഹിക്കും. തുലാമാസപൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ സംഘർഷ സാഹചര്യം ഇപ്പോഴില്ല. കുംഭമാസപൂജയ്ക്ക് നട തുറക്കുമ്പോൾ യുവതികളെത്തിയാൽ അത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കുമെന്നും പോലീസ് കരുതുന്നു. ചില സംഘടനകളെ ഇന്റലിജന്റ്സ് വിഭാഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭ്യമായിട്ടില്ല. മണ്ഡല-മകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ അയ്യപ്പഭക്തരിൽനിന്ന് കാര്യമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫെബ്രുവരി 12-ന് രാവിലെ 10 മണിക്കുശേഷമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഭക്തരെയും മാധ്യമ പ്രവർത്തകരെയും കടത്തിവിടുകയുള്ളൂ. Content Highlights:women may be come to sabarimala on kumbhamasa pooja, police security will tighten


from mathrubhumi.latestnews.rssfeed http://bit.ly/2Dn5LSe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages