ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പാക്കിസ്ഥാനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെയാണ് പങ്ക് നിഷേധിച്ച് പാക് വിദേശകാര്യ മന്ത്രി രംഗത്ത് വന്നത്.
പുല്‍വാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യ തുടരുന്ന ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മ്മന്‍ ചാനലിനോട് നടത്തിയ പ്രതികരണത്തിലാണ് ഖുറേഷി ആവശ്യപ്പെട്ടത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്ന് ഖുറേഷി പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
അതിനിടെ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായി. അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടണ്‍ അജിത് ഡോവലുമായി ഫോണില്‍ സംസാരിച്ചു. സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പുല്‍വാമ ആക്രമണത്തെ അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണ്. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നത് നിര്‍ത്തണമെന്നും പോംപിയോ പറഞ്ഞു.
from mangalam.com http://bit.ly/2DMuxuZ
via IFTTT
No comments:
Post a Comment