പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഇ.പി ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഇ.പി ജയരാജന്‍

കോഴിക്കോട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയളി ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഈ മാസം 19ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സ,ബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച വസന്ത് കുമാറിന്റെ മൃതദേഹം ആറരയോടെ വയനാട് ലക്കിടിയിലെ വീട്ടില്‍ എത്തിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഗവര്‍ണര്‍ പി. സദാശിവത്തിന് വേണ്ടി മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയും പുഷ്പചക്രം അര്‍പ്പിച്ചു. എം.പിമാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഷാഫി പറമ്പില്‍, പി. അബ്ദുള്‍ ഹമീദ് എന്നിവരും കരിപ്പൂരില്‍ എത്തിയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 45 മിനിറ്റ് പൊതുദര്‍ശനം അനുവദിച്ചു. സി.ആര്‍.പി.എഫും പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് റോഡ് മാര്‍ഗം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി. തൊണ്ടയാട് വച്ച് കോഴിക്കോട് ജില്ലാ കലക്ടറും പോലീസ് മേധാവിയും മേയറും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ലക്കിടിയില്‍ ഗവ. എല്‍.പി സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്.



from mangalam.com http://bit.ly/2EcfvjV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages