കുട്ടിയേയും അമ്മയേയും സംരക്ഷിക്കാന്‍ ശിക്ഷ ഇളവു ചെയ്യണമെന്ന് പ്രതി: ജീവപര്യന്തം ഒഴിവാക്കിയത് പ്രതിക്ക് ജനിച്ച കുട്ടിയെ മുന്‍നിര്‍ത്തിയെന്ന് വിധിപ്പകര്‍പ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

കുട്ടിയേയും അമ്മയേയും സംരക്ഷിക്കാന്‍ ശിക്ഷ ഇളവു ചെയ്യണമെന്ന് പ്രതി: ജീവപര്യന്തം ഒഴിവാക്കിയത് പ്രതിക്ക് ജനിച്ച കുട്ടിയെ മുന്‍നിര്‍ത്തിയെന്ന് വിധിപ്പകര്‍പ്പ്

കൊട്ടിയൂര്‍ പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷ ഒഴിവാക്കിയത് പ്രതിക്ക് ജനിച്ച കുട്ടിയെ മുന്‍നിര്‍ത്തിയെന്ന് വിധിപ്പകര്‍പ്പ്. കുട്ടിക്ക് ഇന്നുവരെ പിതാവിനെ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യം കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. കുട്ടിയേയും അമ്മയേയും സംരക്ഷിക്കാന്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിയായ ഫാ.റോബിന്റെ ആവശ്യം.

കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് തലശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍ വിനോദ് വിധിച്ചത്. ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(2(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ.

മൂന്നു വകുപ്പുകള്‍ പ്രകാരവും 20 വര്‍ഷങ്ങള്‍ വീതം ശിക്ഷ അനുസരിച്ച് 60 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. എന്നാല്‍ ഇവയെല്ലാം കൂടി ചേര്‍ത്ത് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പ്രതി മൂന്നു ലക്ഷം രൂപ പിഴയായി നല്‍കണം. ആ തുകയുടെ പകുതി ഇരയ്ക്ക് സംരക്ഷണത്തിന് നല്‍കണം. കുഞ്ഞിന്റെ സംരക്ഷണ ചുമതല ലീഗല്‍ സര്‍വീസ് സൊസൈറ്റി ഏറ്റെടുക്കണം.

കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി പീഡനത്തിന്റെ കാലമത്രയും അനുഭവിച്ച മാനസിക പീഡനം കണക്കിലെടുത്താണ് കൂറുമാറിയിട്ടും കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി.

കേസിലെ മുഖ്യസാക്ഷി കൂടിയായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അടക്കം മൊഴി മാറ്റുകയും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായി എന്ന് പ്രതിഭാഗം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ പ്രതിക്ക് കോടതി നല്‍കി. പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ഫാ.റോബിന് വിധിച്ചിരിക്കുന്നത്.



from mangalam.com http://bit.ly/2GtCCsm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages