അമ്മയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷം യുവനടി തൂങ്ങിമരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

അമ്മയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷം യുവനടി തൂങ്ങിമരിച്ചു

ചെന്നൈ: തമിഴ് യുവനടി യാഷികയെ (21) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് യാഷികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഒപ്പം താമസിച്ചിരുന്ന കാമുകന്‍ മോഹന്‍ബാബുവാണ് തന്റെ മരണത്തിന്റെ കാരണമെന്ന് ചൂണ്ടിക്കാട്ടി യാഷിക അമ്മയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമാണ് മരിച്ചത്. കാമുന്‍ മോഹന്‍ ബാബുവിനായി പോലീസ് അന്വേഷണം തുടങ്ങി.

വടപളനിയിലെ ഒരു ഹോസ്റ്റലില്‍ താമസിക്കവെയാണ് യാഷിക മെബൈല്‍ ഫോണ്‍ സര്‍വീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹന്‍ ബാബുവുമായി പ്രണയത്തിലായത്. പിന്നീട് ഇരുവരും പെരവള്ളൂരിലെ വാടക വീട്ടില്‍ ഒരുമിച്ച് താമസം തുടങ്ങി. നാല് മാസമായി അവിടെയായിരുന്നു താമസം. അടുത്തിടെ ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്ന് മോഹന്‍ ബാബു മാറിത്താമസിക്കാന്‍ പോയിരുന്നു.

മോഹന്‍ ബാബു തന്നെ പീഡിപ്പിക്കുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതായി യാഷിക അമ്മയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ബാബുവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. തിരുപ്പൂര്‍ സ്വദേശിയാണ് യാഷിക.



from mangalam.com http://bit.ly/2GMk5Hd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages