കെ. ഫാദിഹിനും ആദര്‍ശ് ഗോപിക്കും സ്വര്‍ണം; ദേശീയ സീനിയര്‍ സ്‌കൂള്‍മീറ്റില്‍ കേരളം മുന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

കെ. ഫാദിഹിനും ആദര്‍ശ് ഗോപിക്കും സ്വര്‍ണം; ദേശീയ സീനിയര്‍ സ്‌കൂള്‍മീറ്റില്‍ കേരളം മുന്നില്‍

നഡിയാദ്: ത്രില്ലർ ഫിനിഷിലൂടെ കെ. ഫാദിഹും ആദർശ് ഗോപിയും സമ്മാനിച്ച സ്വർണത്തിലൂടെ ആൺകുട്ടികളുടെ ദേശീയ സീനിയർ സ്കൂൾമീറ്റിൽ കേരളം മുന്നിൽ. ശനിയാഴ്ച കേരളം രണ്ടു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി. 110 മീറ്റർ ഹർഡിൽസിൽ ഫാദിഹ് സ്വർണം നേടിയപ്പോൾ 1500 മീറ്റർ ഓട്ടത്തിൽ ആദർശ് ഗോപി ഒന്നാമനായി. 4x100 റിലേ ടീം വെള്ളി നേടിയപ്പോൾ ലോങ്ജമ്പിൽ കെ.എം. ശ്രീകാന്തും 400 മീറ്ററിൽ അനന്തു വിജയനും വെങ്കലം സ്വന്തമാക്കി. ആകെ മൂന്നു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി കേരളത്തിന് 47 പോയന്റുണ്ട്. 39 പോയന്റോടെ കർണാടക രണ്ടാംസ്ഥാനത്ത് നിൽക്കുന്നു. അവസാനദിനം ഏഴു ഫൈനലുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ കേരളത്തിന് കിരീടം സ്വന്തമാക്കാം. ആധിയില്ലാതെ ആദർശ് അസുഖബാധിതനായി ദേശീയമീറ്റിൽ പങ്കെടുക്കേണ്ട എന്നായിരുന്നു ആദർശിന്റെ ആദ്യ തീരുമാനം. പരിശീലകന്റെ നിർബന്ധത്തിൽ ട്രാക്കിലിറങ്ങിയ ആദർശ് മൂന്ന് മിനിറ്റ് 57.09 സെക്കൻഡിൽ 1500 മീറ്റർ പൂർത്തിയാക്കി ഒന്നാമനായി. തുടക്കത്തിൽ പിന്നിലായിരുന്ന ആദർശ് അവസാന 200 മീറ്ററിൽ കുതിച്ചുകയറി സ്വർണം പിടിച്ചെടുത്തു. കണ്ണൂർ അങ്ങാടിക്കടവ് മാവേലിയിൽ വീട്ടിൽ എം.കെ. ഗോപിയുടെയും പ്രമീളയുടെയും മകനായ ആദർശ് കോതമംഗലം മാർബേസിലിൽ പ്ലസ് ടു വിദ്യാർഥിയാണ്. ഷിബി മാത്യുവിനുകീഴിൽ പരിശീലിക്കുന്നു. ഈയിനത്തിൽ രാജസ്ഥാന്റെ തേജ്​വീർ സിങ് (3:57.30 സെ) വെള്ളി നേടി. അനന്തു, ശ്രീകാന്ത് മിന്നി 400 മീറ്റർ ഓട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അനന്തു വിജയന്റെ വെങ്കലമെഡൽ. 48.89 സെക്കൻഡിൽ പൂർത്തിയാക്കി. ഇരവിപേരൂർ സെയ്ന്റ് ജോൺ എച്ച്.എസ്. സ്കൂൾ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ അനന്തു പത്തനംതിട്ട കോഴഞ്ചേരി അനന്തുനിവാസിൽ സി.കെ. വിജയന്റെയും ജയശ്രീയുടെയും മകനാണ്. അനീഷ് തോമസിന് കീഴിൽ പരിശീലിക്കുന്നു. ഈയിനത്തിൽ ഉത്തർപ്രദേശിന്റെ റാഷിദ് (48.25 സെ.) സ്വർണം നേടി. ലോങ്ജമ്പിൽ 7.20 മീറ്റർ ചാടി മാതിരിപ്പള്ളി എച്ച്.എസ്.എസ്. വിദ്യാർഥിയായ കെ.എം. ശ്രീകാന്ത് വെങ്കലം നേടി. ഈയിനത്തിൽ തമിഴ്നാടിന്റെ ജസ്വിൻ ആൾഡ്രിൻ (7.51 മീ.) സ്വർണം നേടി. റിലേയിൽ വെള്ളിത്തിളക്കം റിലേയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടമായിരുന്നു. തമിഴ്നാട് (42.48) സ്വർണം സ്വന്തമാക്കിയപ്പോൾ കേരളം (42.76) വെള്ളിയും കർണാടക (42.84) വെങ്കലവും നേടി. കെ.വി. ദീപക്, എ.സി. അരുൺ, മെഹ്ദി നൂറുദ്ദീൻ, കെ. ബിജിത് എന്നിവരായിരുന്നു കേരളത്തിനായി ഓടിയത്. ഇന്ന് ഏഴു ഫൈനൽ ക്രോസ് കൺട്രി, ഡിസ്കസ് ത്രോ, ട്രിപ്പിൾ ജമ്പ്, 800 മീ., 400 മീ. ഹർഡിൽസ്, 200 മീ., 4ഃ400 റിലേ എന്നീ ഏഴിനങ്ങളിൽ ശനിയാഴ്ച ഫൈനൽ. Content Highlights:national senior school athletics meet kerala on top with 3 gold


from mathrubhumi.latestnews.rssfeed http://bit.ly/2EeEYsX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages