ബാഴ്സലോണ: സ്പാനിഷ് ലീഗിൽ റയൽ വയ്യാഡോളിഡിനെതിരേ ബാഴ്സലോണയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. 43-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ലയണൽ മെസ്സിയാണ് ബാഴ്സയെ വിജയത്തിലെത്തിച്ചത്. ഇതോടെ ഈ സീസണിൽ യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ 30 ഗോൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. തുടർച്ചയായ 11-ാം സീസണിലാണ് മെസ്സി 30 ഗോളുകളിലേറെ നേടുന്നത്. ഒളിമ്പിക് ലിയോണുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം മുന്നിൽ കണ്ട് സുവാരസ്, റാക്കിറ്റിച്ച് എന്നിവർക്ക് ആദ്യ ഇലവനിൽ വിശ്രമം നൽകിയാണ് ബാഴ്സ കളത്തിലിറങ്ങിയത്. ജെറാഡ് പിക്വെയെ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. അതേസമയം രണ്ടാം പകുതിയിൽ ലഭിച്ച മറ്റൊരു പെനാൽട്ടി മെസ്സി നഷ്ടപ്പെടുത്തുകയും ചെയ്തു. 24 മത്സരങ്ങളിൽ നിന്ന് 54 പോയന്റുള്ള ബാഴ്സയാണ് ലീഗിൽ ഒന്നാമത്. ഏഴ് പോയിന്റ് പിന്നിലായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 45 പോയന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. Content Highlights:Lionel Messi scored his 30th goal of the season Barcelona beat Real Valladolid
from mathrubhumi.latestnews.rssfeed http://bit.ly/2V6vA07
via
IFTTT
No comments:
Post a Comment