കൊച്ചി: ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ തീപ്പിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ കെടുത്തി. വൈകീട്ട് 3.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം ചെറിയതോതിൽ മാത്രമാണ് തീപടർന്നത്. അഗ്നിശമന സേന എത്തിയപ്പോഴേക്കും തീ വ്യാപിച്ചു. പെട്രോൾ പമ്പ് അടക്കമുള്ളവ സമീപത്ത് ഉണ്ടെന്നത് ആശങ്കയുണ്ടാക്കി. എന്നാൽ, തീ ഉടൻ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. ബ്രഹ്മപുരം മാലിന്യ സംസ്കരണ ശാലയിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ മംഗളവനത്തിലും തീപ്പിടിത്തമുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലാകെ പുക നിറഞ്ഞിരുന്നു.അവിടുത്തെ പ്ലാസ്റ്റിക് സംഭരണ ശാലയിലാണ് അഗ്നിബാധയുണ്ടായത്. Content Highlights:Fire, Mangalavanam, Kochi
from mathrubhumi.latestnews.rssfeed https://ift.tt/2U401UD
via
IFTTT
No comments:
Post a Comment