പരസ്യമാക്കുന്നതിന് മുമ്പ് വാവേയുടെ ഫോള്‍ഡബിള്‍ 5ജി ഫോണിന്റെ പോസ്റ്റര്‍ ചോര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

പരസ്യമാക്കുന്നതിന് മുമ്പ് വാവേയുടെ ഫോള്‍ഡബിള്‍ 5ജി ഫോണിന്റെ പോസ്റ്റര്‍ ചോര്‍ന്നു

ഇനി ഫോൾഡബിൾ ഫോണുകളുടെ കാലമാണ്. ദിവസങ്ങൾക്ക് മുമ്പാണ് സാംസങ് മനോഹരമായൊരു ഫോൾഡബിൾ ഫോൺ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. മറ്റ് മുൻനിര ആൻഡ്രോയിഡ് സ്മാർട്ഫോൺ നിർമാതാക്കളും ഇതേ പാത പിന്തുടരുകയാണ്. ഈ മാസം ആദ്യമാണ് തങ്ങളുടെ വരാനിരിക്കുന്ന 5ജി ഫോൾഡബിൾ സ്മാർട്ഫോണിന്റെ ടീസർ ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വാവേ പുറത്തിറക്കിയത്. ഈ വർഷത്തെ മൊബൈൽ വേൾഡ് കോൺഗ്രസിൽ ഫോൺ അവതരിപ്പിക്കാനായിരുന്നു പദ്ധതി. ബാർസലോനയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് വേദിയിൽ അതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു കമ്പനി. ഇതിനിടെ പുതിയ ഫോണിന്റെ ചിത്രവും പേരും അടങ്ങുന്ന പോസ്റ്റർ സ്ഥാപിക്കുന്നതിന്റെ ചിത്രം ഓൺലൈനിൽ ചോർന്നു. #Huawei #MWC2019 #MWC19 huawei Mate X pic.twitter.com/cUV7POgF6r — 红军第十九冠 (@gimme2pm) February 22, 2019 @gimme2pm എന്ന ട്വിറ്റർ ഉപയോക്താവാണ് വാവേ മേറ്റ് ടെൻ എന്ന് പേരിട്ട ഫോണിന്റെ പോസ്റ്റർ പുറത്തുവിട്ടത്. വാവേ പുറത്തിറക്കാനിരുന്ന ഫോൾഡബിൾ ഫോൺ ആണ് ഇത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. പോസ്റ്ററിൽ ഫോണിന്റെ മൂന്ന് ചിത്രങ്ങളാണുള്ളത്. വലിപ്പമുള്ള ഒരു സ്ക്രീൻ മാത്രമാണ് വാവേ മേറ്റ് എക്സിനുള്ളത് എന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇത് പുറത്തേക്ക് മടക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. അതായത്, സ്ക്രീൻ മടക്കുമ്പോൾ രണ്ട് വശങ്ങളിലും സ്ക്രീൻ ഉണ്ടാവും. സാംസങ് ഗാലക്സി ഫോൾഡിൽ വ്യത്യസ്ത വലിപ്പമുള്ള രണ്ട് സ്ക്രീനുകളാണ് ഉള്ളത്. ലോകത്തെ ആദ്യ 5ജി ഫോൾഡബിൾ ഫോൺ എന്ന പരസ്യ വാചകവും ചിത്രത്തിൽ നിന്നും വായിച്ചെടുക്കാം. നേരത്തെ വന്ന റിപ്പോർട്ടുകൾ അനുസരിച്ച് 7.2 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലേ ആണ് വാവേയുടെ ഫോൾഡബിൾ 5ജി ഫോണിൽ ഉണ്ടാവുക. ഫോണിൽ കമ്പനിയുടെ സ്വന്തം ഹൈസിലിക്കൺ കിരിൻ 980 പ്രൊസസർ ആണ് ഉണ്ടാവുകയെന്നും വിവരമുണ്ട്. ഫെബ്രുവരി 24 ന് ഇന്ത്യൻ സമയം വൈകീട്ട് 6.30 നാണ് വാവേ ഫോൾഡബിൾ 5ജി ഫോൺ അവതരിപ്പിക്കുക. അതേസമയം മാർച്ച് 26ന് പാരീസിൽ നടക്കുന്ന ചടങ്ങിൽ വാവേയുടെ പി 30, പി 30 പ്രോ ഫോണുകൾ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. Content Highlights:Huawei's foldable 5G phone Mate X poster leaked launch at MWC 2019


from mathrubhumi.latestnews.rssfeed https://ift.tt/2NlUwy1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages