മലപ്പുറം: എടവണ്ണയില്‍ പെയ്ന്റ് ഗോഡൗണിന് തീപിടിച്ചു. ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന പെയ്ന്റും അനുബന്ധ സാധനങ്ങളും ഉള്‍പ്പെടെ കത്തിനശിച്ചു. അഗ്നിശമന സേന സ്ഥത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണ്. എന്നാല്‍ സ്‌ഫോടന സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുര്‍ണമായി തീ അണയക്കാനായിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ഫോഴ്‌സ് സംഘവും തീയണയ്ക്കാന്‍ എത്തിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് കൂടി തീ പടരുന്നത് തടയാന്‍ ശ്രമം നടക്കുന്നുണ്ട്. കെട്ടിടത്തിന് സമീപത്തെ വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ടിന്നര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് തീ ആളിപ്പടരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ സമീപത്ത് നിന്ന് ജനങ്ങള്‍ മാറിനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. സമീപത്തെ പത്ത് കുടുംബങ്ങളെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
from mangalam.com https://ift.tt/2GGmsfk
via IFTTT
No comments:
Post a Comment