വിശാഖപട്ടണം: ആംബുലന്‍സില്‍ കോടികളുടെ കഞ്ചാവ് കടത്ത്. വിശാഖപട്ടണത്ത് ആംബുലന്‍സില്‍ കടത്തുകയായിരുന്ന 2.7 കോടി രൂപയുടെ കഞ്ചാവ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. ആംബുലന്‍സില്‍ 1813 കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 2,71,95,000 കോടി രൂപ വില വരുമെന്ന് റവന്യൂ ഇന്റലിജന്‍സ് വ്യക്തമാക്കി. ഡ്രൈവറേയും വാഹനത്തേയും ഡി.ആര്‍.ഐ കസ്റ്റഡിയില്‍ എടുത്തു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.ആര്‍.ഐ അധികൃതര്‍ പരിശോധന നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിക്കേ് പോവുകയായിരുന്ന ആംബുലന്‍സ് ചെന്നൈ-കൊല്‍ക്കത്ത ഹൈവേയിലെ സബാവരം-പെണ്ടുരുത്തി റോഡില്‍ വച്ചാണ് ഡി.ആര്‍.ഐ അധികൃതര്‍ തടഞ്ഞത്. ഏകദേശം അഞ്ച് കിലോ വരുന്ന 381 പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം 1020 കിലോഗ്രാം കഞ്ചാവുമായി ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ ഒരു ലോറി പിടികൂടിയിരുന്നു. വിശാഖപട്ടണത്തില്‍ നിന്ന് വരികയായിരുന്ന ലോറിയില്‍ കോള്‍ പൗഡര്‍ മറയാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.
from mangalam.com https://ift.tt/2GXnZgt
via IFTTT
No comments:
Post a Comment