ന്യൂഡൽഹി: തൊഴിലില്ലായ്മ മൂലം രാജ്യത്തെ യുവാക്കൾ പ്രതിസന്ധി നേരിടുന്നുവെന്ന വസ്തുത അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. യുവാക്കളുമായി ആശയവിനിമയം നടത്തി പ്രശ്നത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ യുവാക്കളുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. 24 മണിക്കൂറിനിടെ രാജ്യത്ത് 450 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ചൈനയിലാകട്ടെ 24 മണിക്കൂറിനിടെ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കണക്കുകൾ തന്റേതല്ല, ധനമന്ത്രാലയം ലോക്സഭയെ അറിയിച്ചതാണെന്നും രാഹുൽ പറഞ്ഞു. ചൈന അതിവേഗം വളരുകയാണ്. രാജ്യത്ത് ലഭിക്കുന്ന പല ഉത്പന്നങ്ങളിൽ മെയ്ഡ് ഇൻ ചൈന ലേബൽ കാണുന്നു. ചൈനയെ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. എന്നാൽ ഈ വിഷയം ഗൗരവമായി കാണാൻ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. സ്വന്തം കാഴ്ചപ്പാടുകൾ മറ്റുള്ളവരോട് പങ്കുവെക്കുന്നതിന് പകരം യുവാക്കൾക്ക് പറയാനുള്ളത് കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാവണം. റഫാൽ, തൊഴിലില്ലായ്മ, അഴിമതി എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രിയെ താൻ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാൽ, അദ്ദേഹം ചെവിക്കൊണ്ടില്ല. രാജ്യത്തെ സമ്പത്ത് മുഴുവൻ ചുരിക്കം ചിലരിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രണ്ട് മിനിറ്റ് മൗനം ആചരിച്ചശേഷമാണ് രാഹുൽ യുവാക്കളുമായി ആശയവിനിമയം നടത്തിയത്. Content Highlights:Rahul Gandhi, Job Crisis, PM Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/2XjdeLc
via
IFTTT
No comments:
Post a Comment