ലീഗിന്റെ ജില്ലാ സമ്മേളനത്തില്‍ സ്ത്രീകള്‍ പങ്കെടുത്ത ഗാനമേള; അനിസ്ലാമികമെന്ന് സമസ്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ലീഗിന്റെ ജില്ലാ സമ്മേളനത്തില്‍ സ്ത്രീകള്‍ പങ്കെടുത്ത ഗാനമേള; അനിസ്ലാമികമെന്ന് സമസ്ത

മലപ്പുറം: മുസ്ലീം ലീഗിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയില്‍ സ്ത്രീകളും പാടിയതിനെതിരെ സമസ്ത. കേരള ജംഈയത്തുല്‍ ഉലമ ഇ.കെ വിഭാഗമാണ് ഗാനമേളയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകള്‍ വേദിയില്‍ പാടിയത് അനിസ്ലാമികമാണെന്ന് സമസ്ത ആരോപിച്ചു. ഇതിനോടുള്ള എതിര്‍പ്പ് ലീഗ് നേതാക്കളെ അറിയിച്ചുവെന്നും സമസ്ത വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങിയത്. എല്ലാ ദിവസവും രാത്രി ഗാനമേളകളും മറ്റ് കലാപരിപാടികളും നടത്തിയിരുന്നു. ഇതില്‍ സ്ത്രീകള്‍ പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്തു. ഇതിനെതിരെയാണ് സമസ്ത രംഗത്ത് വന്നിരിക്കുന്നത്.

സ്ത്രീകള്‍ പരസ്യമായി വേദിയില്‍ കയറുക, ഡാന്‍സ് കളിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ വരുമ്പോള്‍ അത് അനിസ്ലാമികളാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പുക്കോട്ടൂര്‍ പറഞ്ഞു. ഇസ്ലാമികത കാത്തുസൂക്ഷിക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും പൂക്കോട്ടൂര്‍ പറഞ്ഞു. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കോണ്‍ഫ്രണ്‍സില്‍ പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2Iz952l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages