മാടമ്പിത്തരം സി.പി.എമ്മിന്റെ സംസ്‌കാരം, എന്‍.എസ്.എസിനെ വിരട്ടാന്‍ നോക്കേണ്ട- മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

മാടമ്പിത്തരം സി.പി.എമ്മിന്റെ സംസ്‌കാരം, എന്‍.എസ്.എസിനെ വിരട്ടാന്‍ നോക്കേണ്ട- മുല്ലപ്പള്ളി

ആലപ്പുഴ: സി.പി.എം. എൻ.എസ്.എസിനെ വിരട്ടാൻ നോക്കേണ്ടെന്നും മാടമ്പിത്തരം സി.പി.എമ്മിന്റെ സംസ്കാരമാണെന്നും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാടമ്പി എന്ന സംബോധന സി.പി.എമ്മിനാണ് ചേരുന്നത്. അവരുടെ സംസ്കാരമാണ് മാടമ്പിത്തരം. പലതും പറഞ്ഞ് എൻ.എസ്.എസിനെ വിരട്ടാൻ നോക്കണ്ട. അവർണ്ണജാഥയ്ക്ക് നേതൃത്വം കൊടുത്ത സവർണനായ മന്നത്ത് സ്ഥാപിച്ച സംഘടനയാണത്. എൻ.എസ്.എസിനെതിരേ ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണ് സി.പി.എം. പയറ്റുന്നതെന്നും മുല്ലപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു. രാഷ്ട്രീയ നിലപാടില്ലാത്ത പാർട്ടിയാണ് സി.പി.എമ്മെന്നും ആദ്യം വിരട്ടിനോക്കി പിന്നീട് അനുനയത്തിന്റെ പാതയിലേക്ക് വരാനാണ് ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിഷപ്പിന്റെ വിഷയത്തിൽ അത് കണ്ടതാണ്. ബിഷപ്പിനെ ആദ്യം വിമർശിച്ച പിണറായി വിജയൻ പിന്നീട് അരമനയുടെ തിണ്ണനിരങ്ങുന കാഴ്ചയാണ് കണ്ടത്. എൻ.എസ്.എസ്. വിളിച്ചാലും ഇതേ പോലെ ഓടിച്ചെല്ലും- അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ വീടുകൾ സന്ദർശിക്കാൻ സി.പി.എം. ഡി.സി.സിയെ ബന്ധപ്പെട്ടെന്നത് ശുദ്ധനുണയാണെന്നും മുഖ്യമന്ത്രിയോ സി.പി.എമ്മോ ബന്ധപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജനങ്ങളുടെ രോഷം ഭയന്നാണ് മുഖ്യമന്ത്രി പോകാത്തതെന്നും എന്നിട്ട് നുണപറഞ്ഞ് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. Content Highlights:kpcc president mullappally ramachandrans response about kodiyeri comment against nss


from mathrubhumi.latestnews.rssfeed https://ift.tt/2U5IVpo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages