കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. കൊല്ലപ്പെട്ട കൃപേഷിനെതിരെയാണ് കൊലവിളി നടത്തിയിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതി അശ്വിന്റെ സഹോദരന്‍ കൃപേഷിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന് അവന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റാണ് എന്നായിരുന്നു അശ്വിന്റെ കമന്റ്.
ശരത് ലാലിനും കൃപേിനും നേരെ ഭീഷണികള്‍ ഉണ്ടായിരുന്നു. മനരത്തെ കല്ല്യോട്ട് സ്‌കൂളില്‍ എസ്എഫ്‌ഐ നടത്തിയ പണപിരിവ് കൃപേഷ് എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് കൃപേഷിനു നേരെ ഭീഷണി സ്വരം ഉയര്‍ന്നത്. പെരിയയിലെ സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഇവന്‍ കല്ലിയോട്ടെ നേര്‍ച്ചക്കോഴി എന്നും കുറിച്ചിരുന്നു.
ഓന്‍ ചാവാന്‍ റെഡി ആയി, ഇവിടെ എല്ലാവരും സെറ്റ് ാണെന്ന പ്രതിയുടെ കമന്റിനു താഴെ ിതേ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടുള്ളതാണ് മറ്റ് കമന്റുകള്‍. കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ വെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. കൂടാതെ സിപിഎം അനുഭാവമുള്ള വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും കൃപേഷിഴെനതിരെ വ്യാപക പ്രചരണം നടന്നതിനും തെളിവുകളുണ്ട്. ഇതെല്ലാം സ്‌ക്രീന്‍ ഷോട്ട് സഹിതം കൃപേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ശരത് ലാലിന് ഫോണ്‍ കോളുകള്‍ വഴിയും ഭീഷണി ഉയര്‍ന്നിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നു.
from mangalam.com https://ift.tt/2GZ8W5Z
via IFTTT
No comments:
Post a Comment