ബെഗുസാരൈ: പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് പ്രതികള്‍. ബിഹാറിലെ ബെഹുസരൈയിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് കാര്യം അറിയുന്നത്.
ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. പ്രതികളില്‍ ഒരാള്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവം പോലീസില്‍ അറിയിക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമായിരുന്നെന്നും, പിന്നീട് അവര്‍ തന്നെ എത്തി പരാതി നല്‍കിയെന്നും പോലീസ് പറയുന്നു.
സംഭവത്തിലെ അഞ്ച് പ്രതികളും പെണ്‍കുട്ടി താമസിക്കുന്ന ഗ്രാമവാസികളാണ്. ഇവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2NlG9JS
via IFTTT
No comments:
Post a Comment