പെരിയയിലെ അക്രമങ്ങളില്‍ 5 കോടിയുടെ നഷ്ടമെന്ന് കരുണാകരന്‍ എം.പി; കൊല്ലപ്പെട്ടവരുടെ വീട്ടിലെത്താതെ കൊലയാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു; സിപിഎം നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

പെരിയയിലെ അക്രമങ്ങളില്‍ 5 കോടിയുടെ നഷ്ടമെന്ന് കരുണാകരന്‍ എം.പി; കൊല്ലപ്പെട്ടവരുടെ വീട്ടിലെത്താതെ കൊലയാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു; സിപിഎം നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍ഗോഡ് : പെരിയയില്‍ കൊലചെയ്യപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതെ കുറ്റകൃത്യത്തില്‍ പങ്കുള്ളവരുടെ വീടുകളില്‍ എത്തിയ പി. കരുണാകരന്‍ എം.പി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കു നേരെ വന്‍ പ്രതിഷേധം. എംപിയെ ഉള്‍പ്പെടെ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

കൊല നടന്നിട്ടും അക്രമം നടന്നിട്ടും ആ സമയത്തൊന്നും എത്താത്തവര്‍ ഇപ്പോള്‍ പ്രതികളുടെ വീട്ടിലെ നഷ്ടം കണക്കാക്കാന്‍ എത്തുന്നു എന്ന തരത്തിലുള്ള വിമര്‍ശനമാണ് പ്രദേശത്ത് ഉണ്ടായത്. ഹര്‍ത്താലിനെ തുടര്‍ന്ന് പെരിയയില്‍ ഉണ്ടായ അക്രമങ്ങളില്‍ ഏകദേശം അഞ്ചുകോടിയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കരുണാകരന്‍ എം.പി വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകരുടെ പറമ്പില്‍ ഉണ്ടായിരുന്ന തെങ്ങും വാഴയുമെല്ലാം നശിപ്പിച്ചു. കല്ല്യോട്ട് എകെജി മന്ദിരം പൂര്‍ണ്ണമായും തകര്‍ന്നും ഇ.എം.എസ് വായനശാല തകര്‍ത്തു. നായനാരുടെ പേരിലുള്ള വെയ്റ്റിങ് ഷെഡ് തകര്‍ത്തു എന്നിവയൊക്കെ സന്ദര്‍ശനത്തിന് ശേഷം കരുണാകരന്‍ എംപി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും വീട്ടില്‍ പോകാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



from mangalam.com https://ift.tt/2SkCCwb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages