തിരുവനന്തപുരം: എന്‍എസ്എസിന്റെ മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസുമായി യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തേ കോടിയേരി പറഞ്ഞെങ്കിലും അതിനെ എന്‍എസ്എസ് തള്ളി രംഗത്ത് വന്നിരുന്നു.
എല്ലാ സമുദായ സംഘടനകളിലെയും പാവപ്പെട്ടവർ എല്‍ഡിഎഫിന് ഒപ്പമാണ്. മാടമ്പിമാരുടെ പിന്തുണയില്ലാതെ തന്നെ ഇടത് മുന്നണിയ്ക്ക് ജയിക്കാനാവുമെന്നും കോടിയേരി വ്യക്തമാക്കി. ചർച്ചയ്ക്ക് തയാറായത് ദൗർബല്ല്യമായി കാണരുതെന്നും ആരോടും ശത്രുതാ മനോഭാവം ഇല്ലാത്തത് കൊണ്ടാണ് ചർച്ചയ്ക്ക് തയാറായതെന്നും അതിനെ പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്ല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞിരുന്നു.
സുപ്രീംകോടതി വിധിയാണ് സർക്കാർ നടപ്പാക്കിയത്. വിധിയോടുള്ള എതിർപ്പ് സർക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല.തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി പറഞ്ഞു. നേരത്ത സർക്കാരുമായി ഇനി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി പറഞ്ഞത്.
from mangalam.com https://ift.tt/2T6sHz3
via IFTTT
No comments:
Post a Comment