ചെണ്ടമേളത്തിന് ഒത്ത് ആസ്വദിച്ച് ചുവട് വയ്ക്കുന്ന പാര്‍വതി എന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു മേളപ്രേമിയായ പെണ്‍കുട്ടിയുടെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് എടതിരിഞ്ഞിയില്‍ നടന്ന മേളത്തിനിടെയാണ് പെണ്‍കുട്ടിയുടെ മതിമറന്നുള്ള ആഘോഷം.
ചെണ്ടക്കോലെടുത്ത് ആദ്യം പെണ്‍കുട്ടി ചെണ്ടയില്‍ കൊട്ടുന്നതോടെയാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് മേളക്കാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ തങ്ങള്‍ക്കിടയിലേക്ക് ക്ഷണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ചുറ്റും നിന്ന് മേളക്കാര്‍ ചെണ്ടകൊട്ടുമ്പോള്‍ മതിമറന്ന് തുള്ളുകയാണ് പെണ്‍കുട്ടി. കുട്ടിയുടെ ഒപ്പമുണ്ടായിരുന്നവര്‍ ചുവട് വയ്ക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
from mangalam.com https://ift.tt/2U2hxsg
via IFTTT
No comments:
Post a Comment