ഡെറാഡൂണ്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്. നേരത്തെ രണ്ട് തവണ അധികാരത്തില്‍ എത്തിയപ്പോഴും രാമക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ തങ്ങളും വീണ്ടും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്.
തന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന ചോദ്യത്തിന് തന്റെ പ്രസ്ഥാവന എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണെന്നും കോണ്‍ഗ്രസില്‍ നിന്നും ഒരിക്കലും എതിര്‍പ്പ് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്ര വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് ദേശഭക്തിയുള്ളതെന്നാണ് ബിജെപി ഉയര്‍ത്തികാണിക്കുന്നത്. രാജ്യത്തെ എല്ലാവരും ദേശീയവാദികളാണെന്നും റാവത് പറഞ്ഞു.
from mangalam.com https://ift.tt/2GGVVyn
via IFTTT
No comments:
Post a Comment