ഒരു മാസമായിട്ടും പിതാവിന്റെ മൃതദേഹം സംസ്ക്കരിക്കാതെ മധ്യപ്രദേശ് എഡിജിപി; വിശദീകരണം വിചിത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ഒരു മാസമായിട്ടും പിതാവിന്റെ മൃതദേഹം സംസ്ക്കരിക്കാതെ മധ്യപ്രദേശ് എഡിജിപി; വിശദീകരണം വിചിത്രം

ഭോപ്പാൽ: ഒരുമാസം മുൻപ് മരിച്ച തന്റെ പിതാവ് ആയുർവേദ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന വിചിത്ര വാദവുമായി മധ്യപ്രദേശിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് പോലീസിലെ അഡീഷണൽ ജനറൽ ഓഫ് പോലീസ് ആയ രാജേന്ദ്ര കുമാർ മിശ്രയാണ് ഇത്തരത്തിൽ തന്റെ പിതാവിന്റെ മൃതദേഹം ഒരു മാസത്തോളം വീട്ടിൽ സൂക്ഷിച്ചത്. ജനുവരി 14നാണ് രാജേന്ദ്ര കുമാർ മിശ്രയുടെ പിതാവ് ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. തുടർന്ന്വീട്ടിൽ സൂക്ഷിച്ച മൃതദേഹം വല്ലാതെ അഴുകിയതിനെ തുടർന്ന്ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നാണ് ഈ വിവരം പുറംലോകം അറിയുന്നത്. എന്നാൽ പരാതികൾ ഒന്നും ഇല്ലാത്തതിനാൽ തങ്ങളുടെ ഈ ഉന്നത ഉദ്യോഗസ്ഥന്റെ നടപടിയോട് എങ്ങനെ പ്രതികരിക്കണെ എന്നറിയാതെ കുഴങ്ങിയിരിക്കയാണ് പോലീസ്. എന്നാൽ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് മിശ്രയുടെ നിലപാട്. ആശുപത്രിയിലെ ആളുകൾ എന്ത് പറഞ്ഞു എന്ന കാര്യം തനിക്കറിയില്ല. പിതാവ് ഇപ്പോൾ ഒരു ആയുർവേദ ഡോക്ടറുടെ ചികിത്സയിലാണെന്നും മിശ്ര വ്യക്തമാക്കി. എന്നാൽ പിതാവിനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തോട് പറ്റില്ല എന്നാണ് മിശ്ര പ്രതികരിച്ചത്. താൻ മൃതദേഹം പരിശോധിച്ചിരുന്നു. മെഡിക്കൽ സയൻസ് പ്രകാരം അദ്ദേഹം ഇപ്പോൾ ജീവനോടെ ഇല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. താൻ പരിശോധിക്കുന്ന സമയത്ത് മൃതദേഹം അഴുകിയിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് തനിക്ക് പറയാനാകില്ല, അദ്ദേഹം സമാധിയിലാണെന്നാണ് വീട്ടുകാർ പറയുന്നത് - സംസ്ഥാനത്തെ മുൻ ഫോറൻസിക്ക് മേധാവി ഡോ ഡി.കെ സത്പതി മാധ്യമങ്ങളോട് പ്രതികരിച്ചു. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം കാരണം അസ്വസ്ഥതകൾ അനുഭവപ്പെട്ട മിശ്രയുടെ പെഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പലരുംജോലിയിൽ നിന്ന്അവധി എടുത്തിരുന്നു. മൃതദേഹം പുനരുജ്ജീവിപ്പിക്കാനായി വീട്ടുകാർ മന്ത്രവാദിയെ വരുത്തിയതായും ഇവർ വെളിപ്പെടുത്തി. content highlights:Top police officer keeps father's body for a month


from mathrubhumi.latestnews.rssfeed http://bit.ly/2ByFDn8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages