അപരന്‍മാരെ തിരക്കി പാര്‍ട്ടികള്‍ രംഗത്തിറങ്ങി ; ധൈര്യം, രൂപസാദൃശ്യം പേരിലെ സാമ്യം എന്നിവ അഭികാമ്യം ; കഴിഞ്ഞ തവണ കോട്ടയത്ത് ഇറങ്ങിയത് ഏഴ് അപരന്മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

അപരന്‍മാരെ തിരക്കി പാര്‍ട്ടികള്‍ രംഗത്തിറങ്ങി ; ധൈര്യം, രൂപസാദൃശ്യം പേരിലെ സാമ്യം എന്നിവ അഭികാമ്യം ; കഴിഞ്ഞ തവണ കോട്ടയത്ത് ഇറങ്ങിയത് ഏഴ് അപരന്മാര്‍

കോട്ടയം: കോട്ടയത്ത് മത്സരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചോ സ്ഥാനാര്‍ഥിയെ സംബന്ധിച്ചോ മൂന്നു മുന്നണിയും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എങ്കിലും മത്സരിക്കാന്‍ സാധ്യതയുളളവരുടെ അപരന്‍മാരെ തിരക്കി പാര്‍ട്ടികള്‍ രംഗത്തിറങ്ങി. മത്സരിക്കാന്‍ സാധ്യതയുളളവരോടു സാദൃശ്യമുളള പേരുകാരെ നേരത്തെ തന്നെ കണ്ടെത്തി വയ്ക്കാനാണ് എല്ലാ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വം താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭീഷണിയോ പ്രതിസന്ധിയോ വന്നാലും പിന്‍വലിയാത്തവരായിരിക്കണം അപരന്‍മാരെന്നും നിര്‍ദേശമുണ്ട്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോട്ടയത്തു അപരന്‍മാര്‍ നിര്‍ണായകമായിരുന്നില്ലെങ്കിലും അപരന്‍മാര്‍ പലപ്പോഴുമുണ്ടായിരുന്നു. 2009-ല്‍ ജോസ് കെ. മാണിയും കെ. സുരേഷ് കുറുപ്പും നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ അപരന്‍മാര്‍ രംഗത്തിറങ്ങിയത്.അന്ന് ഏഴ് അപരന്‍മാരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.സുരേഷ് കുറുപ്പിന് നാലു പേരും ജോസ് കെ. മാണിക്ക് മൂന്നു പേരുമാണ് അപരന്‍മാരായി ഇറങ്ങിയത്.ഇവര്‍ക്കെലാം കൂടി ലഭിച്ചത് 14330 വോട്ടാണ്.ഇതില്‍ സുരേഷ് എന്‍.ബി. കുറുപ്പെന്ന സുരേഷ് കുറുപ്പിന്റെ അപരന്‍മാത്രം പിടിച്ചത് ആറായിരത്തിലേറെ വോട്ടാണ്. ജോസ് കെ. മാണിയെന്ന പേരില്‍ തന്നെയുണ്ടായിരുന്ന അപരന്‍ മൂവായിരത്തിലേറെ വോട്ട് പിടിച്ചു.

2009ല്‍ സംസ്ഥാനത്ത് ഏറ്റവും കടുതല്‍ അപരന്‍മാര്‍ മത്സരിച്ച മണ്ഡലവും കോട്ടയമായിരുന്നു.എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയും അപരന്‍മാരെ നിര്‍ത്തിയില്ല.ജോസ് കെ. മാണി, മാത്യു ടി. തോമസ്, നോബിള്‍ മാത്യു എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. മൂന്നു പാര്‍ട്ടികളും അപരന്‍മാര്‍ക്കായി തെരച്ചില്‍ നടത്തിയില്ല. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണപ്രവര്‍ത്തനങ്ങളുമായി മൂന്നു മുന്നണികളും സജീവമായതോടെയാണ് അപരന്‍മാര്‍ക്കായുളള അന്വേഷണവും ആരംഭിച്ചത്.

യു.ഡി.എഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് മാണിക്ക് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്്. കേരള കോണ്‍ഗ്രസില്‍ മത്സരിക്കാന്‍ സാധ്യതയുളളവരോട് സാദൃശ്യമുളള പേരുകള്‍ക്കായാണ് ഇടതുമുന്നണിയുടെ അന്വേഷണം. ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിഷയുടെ പേര് തുടങ്ങി പി.ജെ. ജോസഫ്, തോമസ് ചാഴികാടന്‍, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയ പേരുകളിലെല്ലാം അന്വേഷണമുണ്ട്. ഇടതു മുന്നണിയില്‍ ഏത് പാര്‍ട്ടിയാണ് ഇതുവരെ മത്സരിക്കുന്നതെന്ന് ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം. മത്സരിക്കുകയാണെങ്കില്‍ അത് മുന്നില്‍ കണ്ട് സുരേഷ് കുറുപ്പ് ,പി.കെ. ഹരികുമാര്‍ തുടങ്ങിയ പേരുകളിലാണ് അന്വേഷണം.

ജനാധിപത്യ കേരള കോണ്‍ഗ്രസിന് കോട്ടയം വിട്ടുകൊടുക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജായിരിക്കും സ്ഥാനാര്‍ഥിയെന്ന് ഉറപ്പാണ്.ഇത് മുന്നില്‍ കണ്ട് ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരുകാരെയും അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.എന്‍.ഡി.എ. യുടെ സ്ഥാനാര്‍ത്ഥിയായി പി.സി. തോമസ് മത്സരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ തോമസുമാര്‍ക്കും ഡിമാന്റുണ്ടാകും.



from mangalam.com http://bit.ly/2BvDRDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages