ഗുരുഗ്രാം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി നാടുവിട്ട ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ പൂട്ടിയിട്ട് നാടുവിട്ട ഭര്‍ത്താവിനെ പോലീസ് രണ്ടാഴ്ചയ്ക്കു ശേഷമാണ് പോലീസിന് അറസ്റ്റു ചെയ്യാനായത്. ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ.
നാഥുപുരയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു കൂലിവേലക്കാരനായ ധര്‍മ്മേന്ദറും (23) ഭാര്യ കരണ്‍ കൗറും (18). ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ജനുവരി 28നും പതിവുപോലെ വഴക്കിട്ടശേഷം ഉറങ്ങിക്കിടന്ന ഭാര്യയെ ധര്‍മ്മേന്ദര്‍ ദുപ്പട്ട കഴുത്തില്‍മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വാടകവീട്ടില്‍ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ട ധര്‍മ്മേന്ദറിലെ ഇന്നലെ ഉദ്യോഗ്‌വിഹാറിലെ ശങ്കര്‍ ചൗക്കില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
അതിനിടെ, പൂട്ടിയിട്ട വീട് വൃത്തിയാക്കുന്നതിന് ഈമാസം രണ്ടിന് വീട് തുറന്ന ഉടമയാണ് മൃതദേഹം കഴുകി ദുര്‍ഗന്ധം വരുന്ന വിവരം അറിയിച്ചത്. യുവതി കൊല്ലപ്പെട്ടതാണെന്ന് ബോധ്യമായതോടെ പിതാവ് പരാതി നല്‍കി. ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് മകള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ധര്‍മ്മേന്ദര്‍ ഡല്‍ഹിയിലേക്ക് കടന്നതായും സുഹൃത്തുക്കളുടെ വീട്ടില്‍ മാറിമാറി താമസിക്കുകയാണെന്നും കണ്ടെത്തി. മൊബൈല്‍ ഫോണും ഓഫ് ചെയ്തിരുന്നു. ഗുരുഗ്രാമില്‍ ഒരു സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഈ ദമ്പതികള്‍. 2018 മേയില്‍ കരണ്‍ കൗര്‍ അഗിലഡിലെ വീട്ടില്‍ നിന്നൂം ഒളിച്ചോടി ഫിറോസാബാദ് സ്വദേശിയായ ധര്‍മ്മേന്ദറുമായി വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ഇവര്‍ നാഥുപുര്‍ ഡിഎല്‍എഫ് ഫേസ്-3യിലെ വാടകവീട്ടില്‍ താമസമാക്കി.
from mangalam.com http://bit.ly/2TQoY5T
via IFTTT
No comments:
Post a Comment