സാമൂഹ്യമാധ്യമങ്ങളിലെ ഫോളോവേഴ്‌സ് കണക്കുകള്‍ വെറും തട്ടിപ്പ് ; ട്വിറ്റര്‍ വ്യാജന്മാരെ തുരത്തിയപ്പോള്‍ മോഡിക്ക് നഷ്ടമായത് നാലു ലക്ഷം പേരെ ; രാഹുല്‍ഗാന്ധിക്ക് പിന്നാലെയുള്ള ഇരുപതിനായിരം പേര്‍ കുറഞ്ഞു...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

സാമൂഹ്യമാധ്യമങ്ങളിലെ ഫോളോവേഴ്‌സ് കണക്കുകള്‍ വെറും തട്ടിപ്പ് ; ട്വിറ്റര്‍ വ്യാജന്മാരെ തുരത്തിയപ്പോള്‍ മോഡിക്ക് നഷ്ടമായത് നാലു ലക്ഷം പേരെ ; രാഹുല്‍ഗാന്ധിക്ക് പിന്നാലെയുള്ള ഇരുപതിനായിരം പേര്‍ കുറഞ്ഞു...!!

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരുടേതായി പെരുപ്പിച്ച് കാട്ടുന്ന കണക്കുകള്‍ ശുദ്ധ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. വ്യാജന്മാരെയും വ്യാജ അക്കൗണ്ടുകളും ട്വിറ്റര്‍ റിമൂവ് ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നഷ്ടമായത് നാലു ലക്ഷം പേരാണെങ്കില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ 20,000 ഫോളോവേഴ്‌സ് വെറും തട്ടിപ്പ്.

വ്യാജ അക്കൗണ്ടുകള്‍ ആള്‍ക്കാര്‍ റിമൂവ് ചെയ്യുമെന്ന് അടുത്തിടെയാണ് ട്വിറ്റര്‍ ഔദ്യോഗിക അറിയിപ്പ് ഇട്ടത്. ഇതിന് പിന്നാലെ 2018 നവംബറില്‍ പണി തുടങ്ങിയ അവര്‍ മൂന്ന് മാസത്തിനിടയില്‍ പറിച്ചു മാറ്റിയത് ഒരു ലക്ഷം അക്കൗണ്ടുകളാണ്. കഴിഞ്ഞ ജൂലൈ യില്‍ ഈ പണി ആദ്യം ചെയ്തപ്പോള്‍ മോഡിക്ക് കുറഞ്ഞത് മൂന്ന് ലക്ഷം അക്കൗണ്ടുകളായിരുന്നു. മൊത്തം നോക്കുമ്പോള്‍ സൈറ്റില്‍ നാലു ലക്ഷമായിരുന്നു മോഡിക്ക് ഇല്ലാത്ത ഫോളോവേഴ്‌സ് ഉണ്ടായിരുന്നത്. മറുവശത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിനും ഉണ്ടായിരുന്നു ഇല്ലാത്ത 20,000 ഫോളേവേഴ്‌സ്.

എന്തായാലും വന്‍ നഷ്ടം ട്വിറ്ററിനായിരുന്നു. വ്യാജന്മാരെ തൂത്തുവാരി വൃത്തിയാക്കിയപ്പോള്‍ സൈറ്റില്‍ നിന്നും പോയത് 24 ലക്ഷം അക്കൗണ്ടുകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മാത്രമല്ല. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കും കേന്ദ്രമന്ത്രി കിരണ്‍ റിജുവിനും അനുരാഗ് താക്കൂറിനും ഭൂപേന്ദ്ര യാദവിനുമെല്ലാം വന്‍തോതില്‍ ഫോളോവേഴ്‌സ് ഇല്ലാതായി.

പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്വിറ്ററിന്റെ പണിയും ഇപ്പോള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം പ്രോത്സാഹിപ്പിക്കാനുള്ള ട്വിറ്ററിന്റെ തരികിടയാണ് ഇതെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നുകഴിഞ്ഞു. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്നും ഒരു രാജ്യത്തും രാഷ്ട്രീയ അജണ്ഡ പുലര്‍ത്താറില്ലെന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വ്യാജ വാര്‍ത്തകള്‍ തടയാനും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കാനും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 2014നും 19നും ഇടയില്‍ ഇന്ത്യയിലെ 925 രാഷ്ര്ടീയക്കാരുടെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ പഠന വിധേയമാക്കിയത്. ഇക്കാര്യം ഉന്നയിച്ച് ട്വിറ്റര്‍ സി.ഇ.ഒ ഹാജരാകണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ചെറിയ സമയത്തിനുള്ളില്‍ വിളിച്ചാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ട്വിറ്ററിന്റെ നിലപാട്.



from mangalam.com http://bit.ly/2By7NP5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages