കോടതിയലക്ഷ്യം: സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

കോടതിയലക്ഷ്യം: സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ

ന്യുഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര റാവുവിന് സുപ്രീം കോടതിയുടെ ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ കോടതി മുറിയില്‍ ഇരിക്കാനുമാണ് കോടതി ശിക്ഷിച്ചത്. കോടതി ഉത്തരവ് മറികടന്ന് സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനാണ് നടപടി.

നാഗേശ്വര റാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ് ചൂണ്ടിക്കാട്ടി. സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇക്കാര്യം സമ്മതിക്കുകയും നിരുപാധികം മാപ്പുനല്‍കണമെന്ന് കോടതിയില്‍ അപേക്ഷിക്കുകയും ചെയ്തു. 32 വര്‍ഷത്തെ കറപുരളാത്ത സര്‍സീവിന് ഉടമയാണെന്നും ഇത്തവണത്തേക്ക് അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കോടതി വഴങ്ങിയില്ല.

മുസാഫര്‍പുര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എ.കെ ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയിലാണ് ശിക്ഷ. ഹര്‍ജിയില്‍ വിധി കേള്‍ക്കുന്നതിനായി കോടതി നിര്‍ദേശപ്രകാരം നാഗേശ്വര റാവു രാവിലെ കോടതിയില്‍ ഹാജരായിരുന്നു.



from mangalam.com http://bit.ly/2TLPyNc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages