ന്യൂഡൽഹി: പുൽവാമയിൽ സി ആർ പി എഫ് ജവാന്മാർക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈൽ മഹ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തിയത്. ജവാന്മാരുടെ മരണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഗോഖലെ സൊഹൈലിനെ അറിയിച്ചതായി അധികൃതരെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സൊഹൈലിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന വാദവുമായി പാക് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. India lodged a strong protest against Pakistan as its High Commissioner to India, Sohail Mahmood, was summoned by Foreign Secretary Vijay Gokhale in connection with the Pulwama terror attack Read @ANI Story | https://t.co/5OHbkezyQu pic.twitter.com/JXT7Qkrktz — ANI Digital (@ani_digital) February 15, 2019 വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ നടന്ന ചാവേർആക്രമണത്തിൽ 44 സി ആർ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. വയനാട് സ്വദേശിയായ വി വി വസന്ത് കുമാറും വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആർ പി എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ആദിൽ അഹമ്മദ് ദർ എന്ന ഭീകരവാദി ഇടിച്ചു കയറ്റുകയായിരുന്നു. തീവ്രവാദത്തിനു പിന്നിൽ പ്രവർത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീർച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൈന്യത്തിന്റെ ധീരതയിൽ വിശ്വാസമുണ്ടെന്നും അവർക്ക് തിരിച്ചടിക്കാൻ പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനു നൽകിയ സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. content highlights:India summons pakistan envoy expresses strong protest ove pulwama attack, pulwama terror attack
from mathrubhumi.latestnews.rssfeed http://bit.ly/2InYEyK
via
IFTTT
No comments:
Post a Comment