രാജ്‌നാഥ് സിങ് കശ്മീരില്‍: വീരമൃത്യുവരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

രാജ്‌നാഥ് സിങ് കശ്മീരില്‍: വീരമൃത്യുവരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു

ശ്രീനഗർ: സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണം അരങ്ങേറിയ പുൽവാമ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്ദര മന്ത്രി രാജ്നാഥ് സിങ് കശ്മീരിലെത്തി. വിമാന മാർഗം കശ്മീരിൽ എത്തിയ രാജ്നാഥ് സിങിനെ സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരും സൈനിക മേധാവികളും ചേർന്ന് സ്വീകരിച്ചു. ബദ്ഗാം സൈനിക ക്യാമ്പിൽ എത്തിയ അദ്ദേഹം വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യോപചാരം അർപ്പിച്ചു. മൃതദേഹങ്ങൾ സൈനികർക്കൊപ്പം ചേർന്ന് തോളിലേറ്റി അദ്ദേഹം സൈനിക ക്യാമ്പിലെ നടപടികളിൽ പങ്കാളിയായി. കശ്മീർ ഡി.ജി.പി ദില്ബാഗ് സിങും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. #WATCH: Home Minister Rajnath Singh and J&K DGP Dilbagh Singh lend a shoulder to mortal remains of a CRPF soldier in Budgam. #PulwamaAttack pic.twitter.com/CN4pfBsoVr — ANI (@ANI) February 15, 2019 ഭീകരാക്രമണം നടന്ന പുൽവാമയിൽ സന്ദർശനം നടത്തിയ ശേഷം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്നാഥ് സിങ് കാണും.2457 ജവാൻമാരുമായി പോയ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 44 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. content highlights:Union Home Minister Rajnath Singh arrives in Jammu & Kashmir


from mathrubhumi.latestnews.rssfeed http://bit.ly/2tl1zxC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages