ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.
വിദേശകാര്യ മന്ത്രാലയത്തിലേക്ക് സെക്രട്ടറിയാണ് പാകിസ്താന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ താക്കീതാണ് നല്‍കിയതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യത്തിനകത്ത് ഭീകരപ്രവര്‍ത്തനം നടക്കുന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയെ ഇന്ത്യ തള്ളിക്കളയുകയും ചെയ്തു.
#WATCH Delhi: Pakistan High Commissioner to India Sohail Mahmood(on the left) leaves from MEA. He had been summoned by Foreign Secretary Vijay Gokhale. #PulwamaAttack pic.twitter.com/0on0k0bPNX— ANI (@ANI) February 15, 2019
from mangalam.com http://bit.ly/2tqMsTa
via IFTTT
No comments:
Post a Comment