പുല്‍വാമ ഭീകരനൊപ്പം രാഹുല്‍ ഗാന്ധി; വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അണികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

പുല്‍വാമ ഭീകരനൊപ്പം രാഹുല്‍ ഗാന്ധി; വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അണികള്‍

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേറിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം ചേര്‍ത്ത് ഫോട്ടോഷോപ്പ് പ്രചരണം. സൈനിക വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിടിച്ച് കയറ്റിയ ആദില്‍ അഹമ്മദ് ദറിന്റെ കൂടെ രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ചിത്രമാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിയിച്ച് വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ് ഓള്‍ട്ട് ന്യൂസ്. ആക്രമണം നടത്തിയ ആദില്‍ രാഹുല്‍ ഗാന്ധിയുഒമടയി അടുത്ത ബന്ധമുള്ള ആളാണെന്നും ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഇടപെടലുണ്ടെന്നുമാണ് സംഘപരിവാര്‍ അനുകൂലികള്‍ ഇന്നലെ മുതല്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. [IMG]

വ്യാജ ചിത്രവും യഥാര്‍ത്ഥ ചിത്രവും ഓള്‍ട്ട് ന്യൂസ് പുറത്തുവിട്ടു. ഒഡീഷയില്‍ നിന്നുള്ള ഒഡിയ പോസ്റ്റ് ഫോട്ടോ വച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെറ്റി ഇമേജസിലും യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



from mangalam.com http://bit.ly/2GIl3nL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages