ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ റഫാൽ മുഖ്യപ്രചരണ വിഷയമാക്കാൻ കോൺഗ്രസിന്റെ തീരുമാനം. ഡൽഹിയിൽ കോൺഗ്രസ് നിയമസഭ കക്ഷിനേതാക്കളുടെയും പി.സി.സി. അധ്യക്ഷന്മാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മുമായുള്ള ധാരണയ്ക്കും കോൺഗ്രസ് നേതൃത്വം അനുമതി നൽകി. എന്നാൽ ഒരു സഖ്യമാകാതെ പ്രാദേശികതലത്തിലുള്ള നീക്കുപോക്കിനാണ് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 25-നകം സ്ഥാനാർഥികളെ നിശ്ചയിക്കണമെന്നും സ്ഥാനാർഥികളുടെ പട്ടിക ഫെബ്രുവരി 25-നുള്ളിൽ ഹൈക്കമാൻഡിന് സമർപ്പിക്കണമെന്നും രാഹുൽഗാന്ധി നിർദേശം നൽകി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾക്ക് പുറമേ മോദി സർക്കാരിന്റെ വീഴ്ചകളും റഫാൽ ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങളും പ്രചരണവിഷയമാക്കാനാണ് രാഹുൽഗാന്ധി യോഗത്തിൽ നിർദേശം നൽകിയത്. പ്രാദേശികവിഷയങ്ങളിൽ മാത്രം ഊന്നിയുള്ള പ്രചരണം പാടില്ലെന്നും മോദി സർക്കാരിനെതിരെയുള്ള പ്രചരണത്തിന് പ്രാധാന്യം നൽകണമെന്നും ഡൽഹിയിലെ യോഗത്തിൽ അഭിപ്രായമുയർന്നു. Content Highlights:congress meeting in delhi, rahul gandhi and leaders take decision about election campaign.
from mathrubhumi.latestnews.rssfeed http://bit.ly/2tdFlgQ
via
IFTTT
No comments:
Post a Comment