എറണാകുളം: എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരേ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ കെ.എസ്.യു. പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് കെ.എസ്.യു. വിമർശനമുന്നയിച്ചത്. പ്രസ്ഥാനത്തിന് വേണ്ടി ഒരു കല്ല് കൊണ്ട് പോലും കാൽ മുറിയാത്ത അഭിനവ പൽവാൾ ദേവൻമാരുടെ പട്ടാഭിഷേകത്തിന് പാർട്ടിയിൽ ശംഖൊലി മുഴങ്ങുന്നു എന്നായിരുന്നു പ്രമേയത്തിലെ പരാമർശം. ഗാന്ധി കുടുംബം തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവൻ പോലും രാജ്യത്തിനു വേണ്ടി സമർപ്പിച്ചവരാണെന്ന് പറഞ്ഞു കൊണ്ട് രാഹുലിന്റെയും പ്രിയങ്കയുടെയുംരാഷ്ട്രീയ പ്രവേശത്തെ പ്രമേയം ന്യായീകരിക്കുന്നുണ്ട്. നെഹ്റു കുടുംബത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അംഗീരിച്ചുകൊണ്ടാണ് കേരളത്തിലെ നേതാക്കളുടെ കുടംബങ്ങളിൽ നിന്നുള്ള പാർട്ടി പ്രവേശനത്തെ പ്രമേയം വിമർശിക്കുന്നത്. പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടു പോലും കാൽമുറിയാത്ത് ചില അഭിനവ പൽവാൽ ദേവൻമാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാർഥ പ്രവർത്തകരുടെഉള്ളിൽ നെഞ്ചടിപ്പാണ് ഉണ്ടാക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. പോസ്റ്റർ ഒട്ടിച്ചും സമരം നടത്തിയും തല്ലു കൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രവർത്തകരുടെ നെഞ്ചത്ത്നടത്തുന്ന സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കെ.പി.സി.സി. ഡിജിറ്റൽ മീഡിയസെല്ലിന്റെ കൺവീനറായി അടുത്ത കാലത്താണ്ആന്റണിയുടെ മൂത്തമകൻ അനിൽ ആന്റണി അവരോധിതനാവുന്നത്. അനിൽ ആന്റണിയെ ലക്ഷ്യം വെച്ചാണ് ഇതെഴുതിയതെന്ന് "സൈബർ ഇറക്കുമതി ചോദ്യം ചെയ്യപ്പെടണം" എന്ന വാക്യത്തിൽ നിന്ന് വ്യക്തമാണ്. പിൽക്കാല പട്ടാഭിഷേകങ്ങൾക്കുള്ള ടെസ്റ്റ് ഡോസാണോ ഇത് എന്ന് അനിൽ ആന്റണിയുടെ കൺവീനർ സ്ഥാനത്തെ മുൻനിർത്തി പ്രമേയത്തിൽ ആശങ്ക പങ്കുവെക്കുന്നുമുണ്ട്. ഇത്തരം ടെസ്റ്റ്ഡോസുകളെ നിർവ്വീര്യമാക്കേണ്ടത് കെ.എസ്.യുവിന്റെ ഉത്തരവാദിത്തമാണ്. 65 വയസുണ്ടായിരിയുന്ന ആർ. ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അതേ നേതാക്കൻമാരാണ്സീറ്റുകൾ കയ്യടക്കിവെച്ചിരിക്കുകയാണ്. അവരുടെ ആവേശം പ്രസംഗത്തിൽ മാത്രമാണ്. കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെയാണ് മണ്ഡലങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഭാഗ്യനാഥ് ആണ് പ്രമേയം അവതരിപ്പിച്ചത്. പരിസ്ഥിതി രാഷ്ട്രീയത്തിൽ പി.ടി. തോമസ് ആയിരുന്നു ശരി എന്നു മനസ്സിലാക്കാൻ പാർട്ടിക്കും പൊതുസമൂഹത്തിനും മഹാപ്രളയം വേണ്ടി വന്നുവെന്ന്ആത്മവിമർശനം നടത്തുന്നുണ്ട് പ്രമേയം. അന്ന് അദ്ദേഹത്തിന്റെ ശവമഞ്ച ഘോഷയാത്ര നടത്തിയവർ അദ്ദേഹത്തോട് മാപ്പ് പറയുന്നത് ഉചിതമായിരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. content highlights:KSU resolution against nepotism and cticises Anil antonys entry
from mathrubhumi.latestnews.rssfeed http://bit.ly/2Do4Dhb
via
IFTTT
No comments:
Post a Comment