നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് സ്ഥാനമില്ല; അസം വിഷയം ഉയർത്തി പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് സ്ഥാനമില്ല; അസം വിഷയം ഉയർത്തി പ്രധാനമന്ത്രി

ഗുവാഹതി: നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള പ്രചരണത്തിന്റെ ഭാഗമായി അസമിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സർക്കാർ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിവാദമായ പൗരത്വ ബിൽ ഭേദഗതിയ്ക്കെതിരെ വ്യാപകമായ പ്രക്ഷോഭങ്ങൾ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നിരുന്നു. "ഡൽഹിയിലെ എ.സി റൂമുകളിൽ ഇരിക്കുന്ന ഞങ്ങളുടെ എതിരാളികൾ പൗരത്വ ബില്ലിനെ കുറിച്ച് വ്യാപകമായി തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ്. അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സംസ്കാരവും വിഭവങ്ങളും സംരക്ഷിക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. ബില്ലിലെ അനുഛേദം ആറ് സർക്കാർ എത്രയും പെട്ടെന്ന് നടപ്പിലാക്കും. ഇപ്പോൾ ചിലർ ചില ചോദ്യങ്ങളുമായി എത്തിയിട്ടുണ്ട്. എന്നാൽ അസമിന് അവരോട് ചോദിക്കാനുള്ളത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം അവർ എവിടെയായിരുന്നു എന്നാണ്. അവരുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അസമിനെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കുകയില്ല. ഞാൻ അവരോട് പൊരുതുക തന്നെ ചെയ്യും.അതേസമയം സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പാലായനം ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ വേദന ഉൾകൊള്ളാൻ നാം തയ്യാറാവണം". കേന്ദ്ര ആഭ്യന്തര വകുപ്പ് രൂപം നൽകിയ ഉന്നതാധികാര സമിതി നിയമം വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അസം നിയമത്തിന്റെ ആത്മാവായ അനുഛേദം ആറ് കഴിഞ്ഞ 35 വർഷമായി നടപ്പിലാക്കാൻ സാധിച്ചില്ല. ഈ സർക്കാർ അത് പൂർണ അർത്ഥത്തിൽ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. content highlights:PM Modi, Assam,northeast, BJP,Citizenship Amendment Bill 2016


from mathrubhumi.latestnews.rssfeed http://bit.ly/2SmxI6L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages