ഹൈദരാബാദ്: മെട്രോ സ്റ്റേഷനുകളിലെ ലിഫ്റ്റുകളിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളിൽനിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി. ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡിന്റെ കൺട്രോൾ റൂമിൽനിന്ന് ചോർന്ന സി.സി.ടി.വി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഹൈദരാബാദ് മെട്രോ സ്റ്റേഷനുകളിലെ ലിഫ്റ്റിൽനിന്നുള്ള കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഒരു ദിവസത്തിനിടെ ഇത്തരത്തിലുള്ള മൂന്ന് വീഡിയോകൾ പ്രചരിച്ചിരുന്നു. ലിഫ്റ്റിനുള്ളിൽ കയറിയ കമിതാക്കൾ ചുംബിക്കുന്നതും പരസ്പരം വാരിപ്പുണരുന്നതും ഉൾപ്പെടെയുള്ള രംഗങ്ങളാണ് വീഡിയോയിലുള്ളത്. മെട്രോ റെയിൽ ലിമിറ്റഡിന്റെ കൺട്രോൾ റൂമിലാണ് എല്ലാ സി.സി.ടി.വി. ക്യാമറകളും നിരീക്ഷിക്കുന്നതെന്നതിനാൽ ഇവിടെ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് അധികൃതരുടെ നിഗമനം. സംഭവം വിവാദമായതോടെ വീഡിയോ ചോർന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മെട്രോ അധികൃതർ അറിയിച്ചു. പ്രായമായവർക്കും ശാരീരികവൈകല്യമുള്ളവർക്കുമാണ് മെട്രോ സ്റ്റേഷനുകളിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എസ്കലേറ്റർ ഉപയോഗിക്കാൻ പ്രയാസമുള്ളവർക്കും ലിഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം. Content Highlights:hyderabad metro cctv video of intimated couple leaked, investigation is going on
from mathrubhumi.latestnews.rssfeed http://bit.ly/2E1U2tW
via
IFTTT
No comments:
Post a Comment