പെരിയയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലുമാണ് കൊല്ലപ്പെട്ടത്. കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഹൈബി ഈഡന് എംഎല്‍എ വ്യക്തമാക്കി. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് ശരത്‌ലാലിനെയും കൃപേഷിനെയും തടഞ്ഞു നിര്‍ത്തി മൂന്നംഗം സംഘം കൊലപ്പെടുത്തിയത്.
from mangalam.com http://bit.ly/2GR2XA2
via IFTTT
No comments:
Post a Comment