ഹര്‍ത്താല്‍ദിനത്തില്‍ കോണ്‍ഗ്രസുകാര്‍ പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് ഇടത് എം.എല്‍.എ തുറപ്പിച്ചു, സബിലാഷിന്റേയും മെറിന്‍മേരിയുടേയും ആറു വര്‍ഷത്തെ പ്രണയത്തിന് സാഫല്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ഹര്‍ത്താല്‍ദിനത്തില്‍ കോണ്‍ഗ്രസുകാര്‍ പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് ഇടത് എം.എല്‍.എ തുറപ്പിച്ചു, സബിലാഷിന്റേയും മെറിന്‍മേരിയുടേയും ആറു വര്‍ഷത്തെ പ്രണയത്തിന് സാഫല്യം

താനൂര്‍: അപ്രതീക്ഷിത ഹര്‍ത്താല്‍ വിവാഹത്തിന് തടസമായില്ല. സബിലാഷിന്റെയും മെറിന്‍ മേരിയുടെയും ആറു വര്‍ഷത്തെ പ്രണയ സാഫല്യം ഹര്‍ത്താല്‍ ദിനത്തില്‍. ഹര്‍ത്താലിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഇടപെട്ട് തുറപ്പിച്ച് വിവാഹ രജിസ്‌ട്രേഷന്‍ നടത്തി.

താനൂര്‍ സ്വദേശിയായ സബിലാഷും പത്തനംതിട്ട സ്വദേശിയായ മെറിന്‍ മേരിയും വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുയായിരുന്നു. ഇതിനായി തിങ്കളാഴ്ച രാവിലെ താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഹര്‍ത്താലായതിനാല്‍ രജിസ്ട്രാര്‍ ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചതറിഞ്ഞത്.
[IMG]

തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഇവര്‍ വി അബ്ദുറഹിമാന്‍ എംഎല്‍എയുമായി ബന്ധപ്പെടുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ നേരിട്ട് സ്ഥലത്തെത്തുകയും രജിസ്ട്രാറെ വിളിച്ചുവരുത്തുകയും മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്ത രശീതി നവദമ്പതികള്‍ക്ക് കൈമാറിക്കൊണ്ട് വി അബ്ദുറഹിമാന്‍ എംഎല്‍എ രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുവച്ചു.

ആറു വര്‍ഷം മുന്‍പ് ഇരുവരുടെയും സുഹൃത്തിന്റെ വിവാഹവേളയിലെ പരിചയപ്പെടല്‍ ഹര്‍ത്താല്‍ ദിനത്തിലെ രജിസ്റ്റര്‍ വിവാഹത്തിലെത്തിച്ചു. ചടങ്ങില്‍ ഇവര്‍ക്കുപുറമെ ഇരുവരുടെയും സുഹൃത്തുക്കളും അടുത്തബന്ധുക്കളും പങ്കെടുത്തു.



from mangalam.com http://bit.ly/2BHwLf4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages