തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരശീലയിലേയ്ക്ക്. ഒരു പരസ്യ ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. തൃശ്ശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുക.
വരും വര്‍ഷം സിനിമയിലും അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ജഗതി വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തുന്നതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
from mangalam.com http://bit.ly/2V9wEAn
via IFTTT
No comments:
Post a Comment