വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു

ബെംഗളൂരു: വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പൈലറ്റ് കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ യേലാഹങ്ക വ്യോമസേനാ താവളത്തില്‍ വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയ്‌റോബാറ്റിക് സംഘത്തിന്റെ വിമാനങ്ങളാണ് അപകടത്തില്‍പെട്ടത്. മൂന്ന് പൈലറ്റുമാരില്‍ രണ്ടുപേര്‍ അപകടത്തെത്തുടര്‍ന്ന് പാരച്ചൂട്ട് വഴി താഴെ ഇറങ്ങി ഇതിനിടെയാണ് പൈലറ്റ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമീക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യെലഹങ്ക ന്യൂടൗണ്‍ പ്രദേശത്ത് ഐഎസ്ആര്‍ഒ ലേ ഔട്ടിലാണ് വിമാനം തകര്‍ന്നുവീണത്. കര്‍ണാടകത്തിലെ ബീദര്‍ ആസ്ഥനമായാണ് സൂര്യകിരണ്‍ പ്രവര്‍ത്തിക്കുന്നത്.

വ്യോമസേനയുടെ എയ്‌റോ ഇന്ത്യ ഷോ നാളെ നടക്കാനിരിക്കെതാണ് അപകടമുണ്ടായത്. അതിന്റെ പരിശീലനത്തിനിടെയായിരുന്നു അപകടം. നാളെ മുതല്‍ ഫെബ്രുവരി 24 വരെയാണ് എയ്‌റോ ഇന്ത്യാ ഷോ നടക്കുന്നത്.



from mangalam.com http://bit.ly/2XaK7tu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages