തിരുവനന്തപുരം: കാസര്‍കോട് പെരിയ ഇരട്ടകൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ഇത്തരം സംഭവങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തില്‍ മുഖ്യാസൂത്രകനെന്ന് കരുതുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ അടക്കം ഏഴു പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കോടിയേരിയുടെ വാര്‍ത്താസമ്മേളനം നടന്നത്.
പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അവരെ പാര്‍ട്ടി വെച്ചുപൊറിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമുണ്ടാകില്ല. കോടിയേരി പറഞ്ഞു. സിപിഎമ്മുകാര്‍ യാതൊരു അക്രമത്തിലും പങ്കെടുക്കാന്‍ പാടില്ല. അണികള്‍ ഇത് ഉള്‍ക്കൊള്ളുന്നില്ലെങ്കിലും പാര്‍ട്ടിയില്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിപി കേസില്‍ കുഞ്ഞനന്തനെ പ്രതിചേര്‍ത്തത് തെറ്റായാണ്. ആ സംഭവത്തിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് എതിരെയും പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. കുഞ്ഞനന്തനെ ബോധപൂര്‍വ്വം പ്രതിചേര്‍ത്തതാണ്. അത്തരത്തില്‍ തെറ്റായ ഒരാളെ ബോധപൂര്‍വ്വം പ്രതിചേര്‍ത്തതാണെന്ന്ാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. അത് പാര്‍ട്ടി അംഗീകരിക്കില്ല. കൊടി സുനി പാര്‍ട്ടി നേതാവല്ല. അവരാരും പാര്‍ട്ടി അംഗം പോലുമല്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
രാഷ്ട്രീയ ആക്രമണങ്ങളില്‍ 700ല്‍പരം സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 236 പേരെ കൊന്നത് ആര്‍എസ്എസുകാരാണെന്നും മിച്ചമുള്ള മഹാപൂരിപക്ഷത്തിനെയും കൊന്നത് കോണ്‍ഗ്രസുകാരാണെന്നും കോടിയേരി ആരോപിച്ചു.
from mangalam.com http://bit.ly/2Ne8mCp
via IFTTT
No comments:
Post a Comment