പ്രീത ഷാജിയുടെ വീടിന്റെ ലേലം ഹൈക്കോടതി റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

പ്രീത ഷാജിയുടെ വീടിന്റെ ലേലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്ന് കുടിയിറങ്ങേണ്ടി വന്ന പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിക്ക് വീട് തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞ് നടത്തിയ ലേല വില്‍പനയ്ക്ക് നിയമസാധുതയില്ലെന്ന് ആരോപിച്ച് പ്രീതയുടെ ഭര്‍ത്താവ് എം.വി. ഷാജി സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.

2018 ഫെബ്രുവരിയിലാണ് പ്രീതയും കുടുംബവും വീടൊഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫീസറെ ഏല്‍പ്പിച്ചത്. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എത്തി വീട് പൂട്ടുകയും ചെയ്തിരുന്നു.

പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. 43.35 ലക്ഷം രൂപ ബാങ്കിന് നല്‍കി പ്രീതയ്ക്ക് സ്വത്ത് കൈവശമാക്കാം. ഒരു ലക്ഷം രൂപ നേരത്തെ ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം പുതിയ നിയമനടപടി എടുക്കാമെന്ന് ഉത്തരവില്‍ പറയുന്നു.



from mangalam.com http://bit.ly/2NeGUEv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages