കോട്ടയം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ നിലപാടിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. കാസര്‍കോട് ജില്ലയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന് യാതൊരു പങ്കുമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല. ഇങ്ങനെ തുടങ്ങുമെന്നും ജയശങ്കറിന്റെ പോസ്റ്റ്.
ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
പങ്കില്ല, പങ്കില്ല, പാര്‍ട്ടിക്കു പങ്കില്ല.
കാസര്‍കോട് ജില്ലയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല.
മാന്യരേ, അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങള്‍ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികള്‍.
സത്യമേവ ജയതേ!
from mangalam.com http://bit.ly/2TWzPeq
via IFTTT
No comments:
Post a Comment