വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും, മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും-മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും, മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പൂർണ സംരക്ഷണം നൽകും. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവെമുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വസന്തകുമാറിന്റെ ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഷീല ഇപ്പോൾ വെറ്റിറിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായാണ് പ്രവർത്തിച്ചു വരുന്നത്. ഈ ജോലിയാണ് സ്ഥിരപ്പെടുത്തി നൽകുക. ഇത് കൂടാതെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകും. ഭാര്യയ്ക്ക് 15 ലക്ഷവും അമ്മയ്ക്ക് 10 ലക്ഷവുമാണ് നൽകുക. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. Content Highlights: Govt will protect family of V V Vasanthakumar, CM


from mathrubhumi.latestnews.rssfeed http://bit.ly/2NfhBlC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages