കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക: ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക: ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം

ശ്രീനഗർ:ഭീകരർക്ക് അന്ത്യശാസനവുമായി സൈന്യം. കീഴടങ്ങുക അല്ലെങ്കിൽ മരിക്കാൻ തയാറാവുക. ഇതാണ് സൈന്യം ഭീകരർക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നും സൈനിക മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക് സൈന്യമാണെന്നും സൈനിക മേധാവികൾ പറഞ്ഞു. പാകിസ്താന്റെ പുത്രനാണ് ജെയിഷെ മുഹമ്മദ്. കശ്മീരിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കി.ഇനി കശ്മീരിൽ തോക്കെടുക്കാൻ ആരെയും അനുവദിക്കില്ല.കശ്മീർ താഴ്വരയിൽ നിന്നും ഭീകരരെ തുടച്ചുനീക്കുമെന്നും സൈനിക മേധാവികൾ വ്യക്തമാക്കി. കശ്മീരിൽ അമ്മമാർക്കും പ്രത്യേക പ്രാധാന്യമുണ്ട്.കശ്മീരിലെ അമ്മമാർ സ്വന്തം മക്കളെ ഭീകരരടുത്തേക്ക് പറഞ്ഞുവിടാതിരിക്കാൻ ഇനി മുതൽ ശ്രദ്ധിക്കണം. ഇനി അഥവാ ഭീകരർക്കൊപ്പം ചേർന്നിട്ടുണ്ടെങ്കിൽ കീഴടങ്ങണം. അല്ലാതെ തോക്കെടുക്കാനാണ് തീരുമാനമെങ്കിൽ കൊല്ലുക തന്നെ ചെയ്യുമെന്നും സൈനികമേധാവി കെ ജെ എസ് ദിലോൻ വ്യക്തമാക്കി. #WATCH Live from Srinagar: Army, CRPF and J&K Police address the media https://t.co/b4u0mnJzJD — ANI (@ANI) February 19, 2019 രാജ്യത്തോടായി പ്രഖ്യാപിക്കുന്നു, എന്ന് അഭിസംബോധന ചെയ്താണ് സൈനിക മേധാവി വാർത്താസമ്മേളനം ആരംഭിച്ചത്. ഇത്തരത്തിലൊരു വലിയ ആക്രമണം കാശ്മീരിലുണ്ടാകുന്നത് ഏറെ നാൾക്ക് ശേഷമാണ്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഇനി ഒരു തരത്തിലും രാജ്യത്ത് അനുവദിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പത്തൊമ്പത് മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽപുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ എല്ലാവരേയും വധിച്ച് സൈന്യം ആദ്യ തിരിച്ചടി നൽകിയതായി അദ്ദേഹം വ്യക്തമാക്കി. നാട്ടുകാർ കൊല്ലപ്പെടരുതെന്ന ആവശ്യം ഞങ്ങൾക്കുണ്ട്.കശമീർ താഴ്വവരയിൽ ആരാണോ തോക്കെടുത്തത് അവരെ കൊല്ലുക തന്നെ ചെയ്യുമെന്നാണ് സൈന്യം നൽകുന്ന മുന്നറിയിപ്പ്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ പ്രധാനമന്ത്രി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. Content Highlights:Pulwama Terror Attack


from mathrubhumi.latestnews.rssfeed http://bit.ly/2tr8w09
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages