ശ്രീനഗർ: കശ്മീരിൽ ആരാണോ തോക്കെടുക്കുന്നത്അവർ കീഴടങ്ങാത്ത പക്ഷം അവരെ കൊല്ലുക തന്നെ ചെയ്യുമെന്ന് സൈന്യം. പുൽവാമയിലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സൈനിക മേധാവികൾ. ആരെങ്കിലും, ഞാൻ വീണ്ടും ആവർത്തിക്കുന്നു, ജമ്മുകശ്മീരിൽ ഇനി ആരെങ്കിലും തോക്ക് എടുത്താൽഅവരെ കൊല്ലുക തന്നെ ചെയ്യും. കുടുബത്തിലെ പ്രയപ്പെട്ടവർ ആരെങ്കിലുമുണ്ടെങ്കിൽ അവരോട് തോക്ക് താഴെ വെച്ച് കീഴടങ്ങാൻ പറയണം, അല്ലാത്ത പക്ഷം സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇനിയൊരു ദയയും ഉണ്ടാകില്ല- സൈനിക മേധാവി കെ ജെ എസ് ദിലോൻ വ്യക്തമാക്കി. KJS Dhillon, Corps Commander of Chinar Corps, Indian Army: Our focus is clear on counter-terrorism operations. We are very clear that anyone who enters Kashmir Valley will not go back alive. pic.twitter.com/hSXmPoPmwb — ANI (@ANI) February 19, 2019 പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് നൂറ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിന്റെ മുഖ്യസൂത്രധാരന്മാരെ വധിക്കാൻ സാധിച്ചതായി സൈനിക മേധാവികൾ വ്യക്തമാക്കി. കരസേന, സി.ആർ.പി.എഫ്., ജമ്മുകാശ്മീർ പോലീസ് മേധാവികളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സൈന്യം ഭീകരർക്ക് അന്ത്യശാസനം നൽകിയത്. Content Highlights:Anyone Who Picks Up A Gun In Kashmir Will Be Eliminated Says Army
from mathrubhumi.latestnews.rssfeed http://bit.ly/2DSJewR
via
IFTTT
No comments:
Post a Comment