മികച്ച കായികതാരത്തിനുള്ള ലോറിയസ് പുരസ്‌കാരം ദ്യോക്കോവിച്ചിന്; ഇന്ത്യന്‍ എന്‍.ജി.ഒയ്ക്കും നേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

മികച്ച കായികതാരത്തിനുള്ള ലോറിയസ് പുരസ്‌കാരം ദ്യോക്കോവിച്ചിന്; ഇന്ത്യന്‍ എന്‍.ജി.ഒയ്ക്കും നേട്ടം

മൊണാക്കോ: ലോകത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറിയസ് പുരസ്കാരം സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നെവാക് ദ്യോക്കോവിച്ചിന്. കായിക രംഗത്തെ ഓസ്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരമാണിത്. അമേരിക്കൻ ജിംനാസ്റ്റിക്സ് താരമായ സിമോണെ ബൈൽസാണ് മികച്ച വനിതാ താരം. അതേസമയം മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറിയസ് പുരസ്കാരം സ്ത്രീ ശാക്തീകരണത്തിനായി ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവ എന്ന എൻ.ജി.ഒയ്ക്കാണ്. ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെ, ചെക്ക് റിപ്പബ്ലിക് താരം ലൂക്ക മോഡ്രിച്ച് ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ, കെനിയൻ മാരത്തോൺ താരം എലിയുദ് കിപ്ചോഗി എൻ.ബി.എ സൂപ്പർതാരം ലിബ്രോൺ ജെയിംസ് എന്നിവരെ പിന്നിലാക്കിയാണ് ദ്യോക്കോവിച്ചിന്റെ നേട്ടം. കഴിഞ്ഞ വർഷം മികച്ച ഫോമിലായിരുന്ന ദ്യോക്കോവിച്ച് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും നേടിയിരുന്നു. കഴിഞ്ഞവർഷം ലോക ചാമ്പ്യൻഷിപ്പിൽ നടത്തിയ പ്രകടനമാണ് സിമോണെയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇത് നാലാംതവണയാണ് ദ്യോക്കോവിച്ച് ലോറിയസ് പുരസ്കാരത്തിന് അർഹനാകുന്നത്. ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട്, സ്വിസ് ടെന്നീസ് താരം റോജർ ഫെഡറർ എന്നിവർ നേരത്തെ നാലുതവണ പുരസ്കാരം നേടിയിട്ടുണ്ട്. പോയ വർഷത്തെ ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസ് ഫുട്ബോൾ ടീമിനാണ് ലോറിയസ് ലോക ടീമിനുള്ള പുരസ്കാരം. ബ്രേക്ക്ത്രൂ പുരസ്കാരം ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക സ്വന്തമാക്കി. മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ഗോൾഫ് താരം ടൈഗർ വുഡ്സിനാണ്. ഞ്ച് ടീം ലോക ടീം ആയി തെരഞ്ഞെടുക്കപ്പെട്ടു. യാണ് ലോറിയസ് വേൾഡ് സ്വന്തമാക്കിയത്. മികച്ച തിരിച്ചുവരവിനുള്ള അവാർഡ് ഗോൾഫർ ടൈഗർവുഡ് നേടി. ലോറിയസ് ലൈഫ് ടൈം അവാർഡ് ലഭിച്ചത് മുൻ ആഴ്സണൽ പരിശീലകൻ ആഴ്സൻ വെങ്ങർക്കാണ്. Content Highlights:laureus world sports awards 2019


from mathrubhumi.latestnews.rssfeed http://bit.ly/2GxMCRo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages