അയോദ്ധ്യ വിഷയം വിശ്വാസം സംബന്ധിച്ചത്, ശബരിമലയിലേത് ആചാരം സംബന്ധിച്ചത്; വിശദീകരണവുമായി പി. ചിദംബരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

അയോദ്ധ്യ വിഷയം വിശ്വാസം സംബന്ധിച്ചത്, ശബരിമലയിലേത് ആചാരം സംബന്ധിച്ചത്; വിശദീകരണവുമായി പി. ചിദംബരം

ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര വിഷയം വിശ്വാസവുമായി ബന്ധപ്പെട്ടതും എന്നാല്‍ ശബരിമലയിലേത് ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ഇവരണ്ടിനേയും ഒരേതട്ടില്‍ കാണാന്‍ സാധിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

വെള്ളിയാഴ്ച 'അണ്‍ഡവുന്റഡ്; സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യ' എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരം ആധുനിക ഭരണഘടനാമൂല്യങ്ങളോട് ചേര്‍ന്ന് പോകുന്നില്ല എന്നതാണ് ശബരിമലയിലെ വിഷയം. എന്നാല്‍, അയോദ്ധ്യയിലേത് വിശ്വാസത്തിന്റെ ഭാഗമാണ്. ശ്രീരാമന്റ് ജന്മസ്ഥലമാണെന്ന വിശ്വാസമാണ് ഇവിടെയുള്ളത്. അതാണ് ഒരു വിഭാഗം രാമക്ഷേത്ര നിര്‍മ്മാണം എന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ താന്‍ സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു. എന്നാല്‍, സാധാരണക്കാരായ സ്ത്രീകളെയും പുരുഷന്മാരേയും പാര്‍ട്ടി പ്രവര്‍ത്തകരേയും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും എങ്ങിനെ തടയാന്‍ സാധിക്കുമെന്നും മുന്‍ ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു.



from mangalam.com http://bit.ly/2SmgSF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages