ഇവിടെ അവര്‍ക്ക് ഞങ്ങള്‍ ബിജെപിയുടെ ഒറ്റുകാരെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസിനെ വേണം ; ഇല്ലെങ്കില്‍ സിപിഎമ്മിന് നാമനിര്‍ദേശപത്രികപോലും സമര്‍പ്പിക്കാന്‍ കഴിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ഇവിടെ അവര്‍ക്ക് ഞങ്ങള്‍ ബിജെപിയുടെ ഒറ്റുകാരെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസിനെ വേണം ; ഇല്ലെങ്കില്‍ സിപിഎമ്മിന് നാമനിര്‍ദേശപത്രികപോലും സമര്‍പ്പിക്കാന്‍ കഴിയില്ല

ന്യൂഡല്‍ഹി: ബംഗാളില്‍ സിപിഎമ്മുമായി നടത്തുന്ന തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ കേരളത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇതൊന്നും ഒരു ചലനവും ഉണ്ടാക്കില്ലെന്നും സഖ്യത്തിനായി സിപിഎമ്മാണ് കോണ്‍ഗ്രസിന് പിന്നാലെ നടക്കുന്നതെന്നും കോണ്‍ഗ്രസ് സിപിഎമ്മിന് പിന്നാലെ നടക്കുക അല്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ബിജെപിയുമായി ബന്ധമുണ്ടാക്കുന്നെന്ന് കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന് ബംഗാളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ട സ്ഥിതിയാണ്. എന്നിരുന്നാലും എല്ലാ തെരഞ്ഞെടുപ്പിലും സിപിഎം ഇതേ ആരോപണവുമായി രംഗത്ത് വരാറുണ്ട്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരിക്കുന്ന ഒരു പഞ്ചായത്തെങ്കിലും ഉണ്ടോയെന്ന് രമേശ് ചോദിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ സിപിഎമ്മിനെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. പിന്തുണച്ചില്ലെങ്കില്‍ സിപിഎമ്മിന് കോര്‍പ്പറേഷനില്‍ ബജറ്റ് പോലും പാസ്സാക്കാനാകില്ലെന്നും രമേശ് പറഞ്ഞു. അഴിമതി കാര്യത്തില്‍ ലാവ്‌ലിനും റഫാലും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടും വമ്പന്‍ അഴിമതി തന്നെ. റഫാല്‍ രാജ്യം കണ്ട അഴിമതിയാണെങ്കില്‍ ലാവ്‌ലിന്‍ സംസ്ഥാനം കണ്ട വലിയ അഴിമതിയാണ്. മോഡിയും പിണറായിയും ഒരുപോലെ ആണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.



from mangalam.com http://bit.ly/2DslQWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages