വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ ബിജെപിയെ ഭയപ്പെടുത്തുന്നു ; അച്ഛന്റെ വായടപ്പിക്കാന്‍ തുഷാറിനെ മത്സരത്തിനിറക്കാന്‍ അമിത്ഷാവരുന്നു ; എന്നാലും തൃശൂര്‍ വിട്ടുകൊടുക്കില്ല, ആറ്റിങ്ങലോ കൊല്ലമോ പരിഗണിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ ബിജെപിയെ ഭയപ്പെടുത്തുന്നു ; അച്ഛന്റെ വായടപ്പിക്കാന്‍ തുഷാറിനെ മത്സരത്തിനിറക്കാന്‍ അമിത്ഷാവരുന്നു ; എന്നാലും തൃശൂര്‍ വിട്ടുകൊടുക്കില്ല, ആറ്റിങ്ങലോ കൊല്ലമോ പരിഗണിക്കുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഇടയ്ക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പൊട്ടിക്കുന്ന വെടി ബിജെപിയെ ഭയപ്പെടുത്തുന്നു. തുഷാറിനെ കളത്തിലിറക്കി പിതാവിന്റെ വായ മൂടാന്‍ സമ്മദ്ദതന്ത്രത്തിനൊരുങ്ങുകയാണ് ബിജെപി. തുഷാറിനോട് മത്സരിക്കാന്‍ അമിത്ഷാ നേരിട്ടെത്തി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകള്‍.

ശബരിമല വിഷയം ചൂഷണം ചെയ്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സാന്നിദ്ധ്യമറിയിക്കാന്‍ വെമ്പുന്ന ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട് കൊണ്ട് കിട്ടുന്നത്. കഴിഞ്ഞ ദിവസം ബിഡിജെഎസ് എസ്എന്‍ഡിപി യോഗത്തിന്റെ പോഷക സംഘടന അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളിയോ എസ്എന്‍ഡിപി ഭാരവാഹികളോ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്നും വെള്ളാപ്പള്ളി പറഞ്ഞത് ബിജെപിയെ ഞെട്ടിച്ചിരുന്നു. വെള്ളാപ്പള്ളി ബിജെപിയെ തള്ളി രംഗത്ത് വരുന്നത് ശ്രീനാരായണീയരുടെ വോട്ട് നഷ്ടപ്പെടുത്തുമോ എന്ന് ബിജെപി ആശങ്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ തുഷാര്‍ മത്സര രംഗത്ത് വന്നാല്‍ വെള്ളാപ്പള്ളിയുടെ നാവ് കെട്ടാമെന്നാണ് കരുതുന്നത്്.

മുമ്പെങ്ങുമില്ലാത്ത രീതിയില്‍ മികച്ച സാഹചര്യം കിടക്കുമ്പോള്‍ എസ്എന്‍ഡിപി യോഗം നേതാവിന്റെ പ്രസ്താവനകള്‍ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. ബിജെപി ഷുവര്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന തൃശൂര്‍ ഉള്‍പ്പെടെ ബിഡിജെഎസ് എട്ടു സീറ്റുകള്‍ ചോദിച്ചിട്ടുണ്ടെങ്കിലും താന്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തുഷാര്‍ മത്സരിക്കണമെന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇതിനായി കേന്ദ്രനേതാക്കള്‍ തുഷാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുഷാര്‍ മനസ്സു തുറക്കാത്ത സാഹചര്യത്തില്‍ ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ സംസ്ഥാനത്ത് എത്തുന്ന അമിത്ഷാ ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.

അതിനിടയില്‍ സീറ്റ് ചര്‍ച്ചയില്‍ ബിജെപിയും ബിഡിജെഎസും നേരിയ തര്‍ക്കം നില നില്‍ക്കുന്നുണ്ട്. തൃശൂര്‍ സീറ്റിന്റെ കാര്യത്തിലും സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലുമാണ്. ബിഡിജെഎസിന് അഞ്ചു സീറ്റേ നല്‍കാനാകൂ എന്നാണ് നിലപാട്്. ഇതില്‍ എസ്എന്‍ഡിപി യോഗത്തിന് ശക്തമായ സ്വാധീനമുണ്ടെന്ന് കണക്കാക്കുന്ന ആറ്റിങ്ങലോ, കൊല്ലത്തോ ആലപ്പുഴ മണ്ഡലത്തിലോ തുഷാറിനെ മത്സരിപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ആറ്റിങ്ങലിന് പുറമേ മാവേലിക്കര, ഇടുക്കി, ചാലക്കുടി, വയനാട് മണ്ഡലങ്ങളാണ് ബിജെപി ഉദ്ദേശിക്കുന്നത്. തൃശൂരില്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നതാണ് അവിടുത്തെ പ്രവര്‍ത്തകരുടെ ആവശ്യം. ജില്ലാക്കമ്മറ്റി പരസ്യമായി പറയുകയും ചെയ്തു.



from mangalam.com http://bit.ly/2SnMIS7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages