'വരത്തനും വേണ്ട വയസ്സനും വേണ്ട'; കോണ്‍ഗ്രസിന് തലവേദനയായി തൃശ്ശൂരില്‍ പോസ്റ്ററുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

'വരത്തനും വേണ്ട വയസ്സനും വേണ്ട'; കോണ്‍ഗ്രസിന് തലവേദനയായി തൃശ്ശൂരില്‍ പോസ്റ്ററുകള്‍

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തൃശ്ശൂര്‍ നഗരത്തിലും ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപക പോസ്റ്ററുകള്‍. 'തൃശ്ശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ..' എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍. സേവ് കോണ്‍ഗ്രസ് ഐയുടെ പേരിലാണ് പോസ്റ്ററുകളുള്ളത്.

25 വര്‍ഷമായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ മത്സരത്തിനെത്തുന്നതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ അതൃപ്തിയുണ്ട്. യൂത്ത് കോണ്‍ഗ്രസ് അടക്കം ഇത് പരസ്യമായി പലപ്പോഴും പറയുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ കണ്ടത് എന്നാണ് സൂചന.

സീറ്റിന് വേണ്ടി അണിയറ പ്രവര്‍ത്തനം നടത്തുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.



from mangalam.com http://bit.ly/2Dq7INJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages