ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു; വീണ്ടും വയറുകീറി പുറത്തെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു; വീണ്ടും വയറുകീറി പുറത്തെടുത്തു

ഹൈദരാബാദ് : ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ യുവതിയുടെ വയറ്റില്‍ അകപ്പെട്ട ഉപകരണം മൂന്നു മാസത്തിനിടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷവും കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എസ്‌റേ പരിശോധനയിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ചവണ രോഗിയുടെ വയറ്റില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു.

പ്രഥമ പരിഗണന നല്‍കുന്നത് രോഗിക്കാണെന്നും അതുകൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടന്‍ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. ഗാസ്‌ട്രോ എന്‍ടോളജി വിഭാഗത്തിലെ സര്‍ജനെതിരെ അന്വേഷണത്തിനായി കമ്മറ്റി രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.



from mangalam.com http://bit.ly/2RQ8OaF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages